Categories
യുവാവിനെ തട്ടിക്കൊണ്ടുപോകാന്‍ ഉപയോഗിച്ച കാര്‍ 5 വര്‍ഷത്തിനുശേഷം പിടികൂടി.
Trending News




കാസര്‍കോട് : യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ചു റോഡില്‍ തള്ളിയ കേസിലെ ആഡംബര കാര്‍ അഞ്ചു വര്‍ഷത്തിനുശേഷം എറണാകുളം കളമശേരിയില്‍ നിന്നു പോലീസ് പിടികൂടി. കാസര്‍കോട് ഫോര്‍ട്ട് റോഡിലെ അബ്ദുല്‍ ലത്തീഫി(36)നെ തട്ടിക്കൊണ്ടുപോകാന്‍ ഉപയോഗിച്ച കാര്‍ ആണ് കാസര്‍കോട് ടൗണ്‍ പോലീസ് പിടികൂടിയത്. 2011 ഡിസംബര്‍ 20നു രാത്രി കാസര്‍കോട് നുള്ളിപ്പാടിയിലെ സ്വകാര്യ ആശുപത്രിക്കടുത്തുവച്ചാണ് ലത്തീഫിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പെരുവഴിയില്‍ തള്ളിയത്.
Also Read
സംഭവത്തില്‍ വിവിധ വകുപ്പുകള്‍ പ്രകാരം ആറുപേര്‍ക്കെതിരെ കാസര്‍കോട് പോലീസ് കേസെടുത്തിരുന്നു. മംഗളൂരു സ്വദേശി റിഷാദ്(38), ചെട്ടുംകുഴിയിലെ സജിന്‍(26) എന്നിവരെ നേരത്തേ പോലീസ് അറസ്റ്റു ചെയ്തിരുന്നു. നായന്മാര്മൂലയിലെ പി.ബി.അഹമദ്, ഇസ്മായില്‍, തായലങ്ങാടിയിലെ ഹനീഫ്, ആന്ധ്ര സ്വദേശിയായ മറ്റൊരാള്‍ എന്നിവര്‍ കേസിലെ പ്രതികളാണെങ്കിലും ഇവരെ ഇതുവരെപിടികൂടാന് സാധിച്ചിട്ടില്ലെന്നു പോലീസ് അറിയിച്ചു.
Sorry, there was a YouTube error.