വ്യക്തമായ രാഷ്ട്രീയ നിലപാടുണ്ട്; തെരഞ്ഞെടുപ്പില്‍ മത്സരിക്കുമോ എന്ന് വ്യക്തമാക്കി നടന്‍ മമ്മൂട്ടി

  • Post category:entertainment / news
  • Reading time:1 min read
You are currently viewing വ്യക്തമായ രാഷ്ട്രീയ നിലപാടുണ്ട്; തെരഞ്ഞെടുപ്പില്‍ മത്സരിക്കുമോ എന്ന് വ്യക്തമാക്കി നടന്‍ മമ്മൂട്ടി

സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന കാര്യത്തില്‍ പ്രതികരിച്ച് നടന്‍ മമ്മൂട്ടി. തനിക്ക് വ്യക്തമായ രാഷ്ട്രീയ നിലപാടുണ്ടെന്നും തന്നാല്‍ ആരും തന്നോട് മല്‍സരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടില്ല. തല്‍ക്കാലം മത്സര രംഗത്തേക്ക് ഇല്ലെന്നും മമ്മൂട്ടി പറഞ്ഞു.

തന്‍റെ പുതിയ സിനിമയുടെ പ്രമോഷന്‍റെ ഭാഗമായി മാദ്ധ്യമങ്ങളോട് സംസാരിക്കുന്നതിനിടയിലാണ് രാഷ്ട്രീയ നിലപാട് സംബന്ധിച്ച്‌ മമ്മൂട്ടി പ്രതികരിച്ചത്.സമൂഹ മാധ്യമങ്ങളില്‍ വരുന്ന പ്രചാരണം ഞാനും കാണാറുണ്ട്. പക്ഷേ തന്നോട് മത്സരിക്കണമെന്ന് ഇതുവരെ ആരും ആവശ്യപ്പെട്ടിട്ടില്ല.

സജീവ രാഷ്ട്രീയത്തിലേക്ക് വരുന്നതിന് താല്‍പ്പര്യമില്ല. എന്‍റെ ഏറ്റവും വലിയ രാഷ്ട്രീയമാണ് ഞാന്‍ ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നത്.അത് സിനിമയാണ്. ഞാന്‍ സ്ഥാനാര്‍ത്ഥിയായി നില്‍ക്കുന്നില്ല. അതിനാല്‍ പ്രചാരണത്തിന് ഇറങ്ങേണ്ട ആവശ്യവുമില്ലെന്നും മമ്മൂട്ടി പറഞ്ഞു.

0Shares