മാടക്കാലില്‍ തോണി അപകടം; കടത്തുതോണി മറിഞ്ഞ് നിരവധിപേര്‍ വെള്ളത്തില്‍ വീണു

  • Post category:local news
  • Reading time:1 min read
You are currently viewing മാടക്കാലില്‍ തോണി അപകടം; കടത്തുതോണി മറിഞ്ഞ് നിരവധിപേര്‍ വെള്ളത്തില്‍ വീണു

തൃക്കരിപ്പൂര്‍: കടത്തുതോണി മറിഞ്ഞ് സ്ത്രീകളും കുട്ടികളുമടക്കം വെള്ളത്തില്‍ വീണു. കടത്തുതോണിയിലുണ്ടായിരുന്ന ഒരാള്‍ക്ക് പരിക്കേറ്റു. തോണി പുറപ്പെടുന്നതിന് മുമ്പാണ് അപകടമുണ്ടായത്. തൃക്കരിപ്പൂര്‍ കടപ്പുറം- മാടക്കാല്‍ തൂക്കുപാലം തകര്‍ന്ന് വീണ സ്ഥലത്തെ കടത്ത് തോണിയാണ് തൃക്കരിപ്പൂര്‍ കടപ്പുറത്ത് കരയോട് ചേര്‍ന്ന പുഴയില്‍ മറിഞ്ഞത്. ബുധനാഴ്ച രാവിലെ ഒന്‍പതുമണിയോടെയാണ് സംഭവം. നിറയെ യാത്രക്കാരുമായാണ് തോണി പുറപ്പെടാനൊരുങ്ങിയത്. അല്‍പം നീങ്ങിയ തോണി ആദ്യം ആടിയുലയുകയായിരുന്നു. അപകടത്തില്‍ പെടുന്നത് കണ്ട് ചിലര്‍ നിലവിളിച്ച് ബഹളം വച്ചതോടെ തോണി ഒരുവശത്തേക്ക് ചെരിഞ്ഞു. തോണിയിലുണ്ടായിരുന്ന സ്ത്രീകളും കുട്ടികളും പ്രായമായവരുമടക്കം ഇതോടെ വെള്ളത്തില്‍ വീഴുകയായിരുന്നു. ഉടന്‍ മറ്റുള്ളവര്‍ രക്ഷാപ്രവര്‍ത്തനം നടത്തി എല്ലാവരേയും കരക്കെത്തിച്ചു. നിരവധി പേരുടെ മൊബൈല്‍ ഫോണുകളും മറ്റ് വസ്തുക്കളും നഷ്ടപ്പെട്ടു. തൃക്കരിപ്പൂര്‍ കടപ്പുറത്തെ യു അബ്ദുല്ലക്കാണ് കൈക്ക് സാരമായി പരിക്കേറ്റത്. അപകടത്തിനു ശേഷം കടത്തു തോണി പതിവുപോലെ സര്‍വ്വീസ് നടത്തി.

വായനക്കാര്‍ക്കുള്ള സമ്മാന പദ്ധതി(23.05.18)

ഇന്നത്തെ ചോദ്യം

4. കാസര്‍കോട് ജില്ല രൂപീകരിച്ച വര്‍ഷം ഏത്?

A) 1982
B) 1983
C) 1984
D) 1985
E) ഇവയൊന്നുമല്ല

നിങ്ങള്‍ ചെയ്യേണ്ടത്; ചാനല്‍ ആര്‍.ബിയുടെ channelrb.com ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക. പിന്നീട് ചോദ്യത്തിനുള്ള ശരിയുത്തരം 7025274015 എന്ന മൊബൈല്‍ നമ്പറിലോ, channelrb.com ഫേസ് ബുക്കിലെ മെസഞ്ചറിലോ മെസ്സേജ് ആയി ഇന്നുരാത്രി 12 മണിക്ക് മുമ്പ് അയക്കുക. ഉത്തരത്തോടപ്പം നിങ്ങളുടെ പേര്, രക്ഷിതാവിന്റെ പേര്, സ്ഥലം, മൊബൈല്‍ നമ്പര്‍ എന്നിവ രേഖപ്പെടുത്തണം. ഒന്നില്‍ കൂടുതല്‍ ശരിയുത്തരം വരികയാണെങ്കില്‍ നറുക്കെടുപ്പിലൂടെ ചാനല്‍ ആര്‍.ബി വിജയികളെ കണ്ടത്തും. വിജയികള്‍ക്കുള്ള സമ്മാനം ആഴ്ചയിലൊരിക്കല്‍ വിതരണം ചെയ്യും. ഈ സമ്മാനപദ്ധതിയില്‍ ആര്‍ക്കും പങ്കെടുക്കാം. മൗലവി ബുക്ക് ഡിപ്പോ സ്പോണ്‍സര്‍ ചെയ്യുന്ന സമ്മാനങ്ങളും ചാനല്‍ ആര്‍.ബിയുടെ സര്‍ട്ടിഫിക്കറ്റുമാണ് വിജയികള്‍ക്ക് ലഭിക്കുക.

ഇന്നലെ (22.05.2018) നടന്ന മല്‍സരത്തിലെ വിജയി: ഹസന്‍ എം, മണിയംപാറ, കുമ്പള.

0Shares