കാസര്‍കോട്: പാരാമെഡിക്കല്‍ പഠനത്തില്‍ താല്പര്യമുള്ള കുട്ടികള്‍ക്ക് വഴികാട്ടിയാവുകയാണ് കാസര്‍കോട്ടെ അല്‍ റാസി പാരാമെഡിക്കല്‍ സയന്‍സ് സെന്റര്‍. രണ്ടുവര്‍ഷം മുമ്പ് കാസര്‍കോട് ആസ്ഥാനമായി ആരംഭിച്ച ഈ സ്ഥാപനം പാരാമെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ വലിയ ആശ്രയമായിരിക്കുകയാണ്. ഡി.എം.എല്‍.ടി, ഒ.ടി, റേഡിയോഗ്രഫി, എം.എല്‍.ടി തുടങ്ങിയ കോഴ്സുകള്‍ക്ക് പുറമെ നിരവധി ടെക്നിക്കല്‍ സ്കില്‍ ഡവലപ്മെന്റ് കോഴ്സുകളും അല്‍ റാസി നല്കിവരുന്നു.
കേരളത്തിലെ ഏറ്റവും മികച്ച പാരാമെഡിക്കല്‍ കോളജിനുള്ള എച്ച്.ആര്.ഡി.എസിന്റെ 2017ലെ അവാര്‍ഡ് അല്‍റാസി കരസ്ഥമാക്കിയിട്ടുണ്ട്. ഇത് കൂടാതെ കേന്ദ്ര മാനവശേഷി മന്ത്രാലയത്തിന്റെ (എം.എച്ച്.ആര്.ഡി) ട്രെയിനിംഗ് സെന്ററിനുള്ള അംഗീകാരവും (എ.വി.ഐ നമ്പര്‍ 590128) ലഭിച്ചു. 2017-18 വി.എച്ച്.എസ്.ഇ എം.എല്‍.ടി കഴിഞ്ഞവര്‍ക്ക് പ്രത്യേക സ്കോളര്‍ഷിപ്പും അല്‍ റാസി നല്കി വരുന്നുണ്ട്.
തിരുവനന്തപുരം ആയുര്‍വേദ കോളജിന് സമീപം കഴിഞ്ഞ 13 വര്‍ഷമായി പ്രവര്‍ത്തിച്ചുവരുന്ന ഹ്യുമന്‍ റിസോര്‍സ് ഡവലപ്മെന്റ് സൊസൈറ്റിയുടെ കീഴിലാണ് അല്‍ റാസി പാരാമെഡിക്കല്‍ സയന്‍സ് സെന്റര്‍ പ്രവര്‍ത്തനം നടത്തുന്നത്. എച്ച്.ആര്.ഡി.എസിന്റെ കമ്പ്യൂട്ടര്‍ കോഴ്സുകള്‍ക്ക് പി.എസ്.സി അംഗീകാരവും അല്‍ റാസി നേടിയിട്ടുണ്ട്. കാസര്‍കോട് ബിഗ് ബസാര്‍ കെട്ടിടത്തിലെ നാലാം നിലയിലാണ് സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക്: 8129775677, 9746456076.
പാരാമെഡിക്കല്‍ പഠനത്തില്‍ താല്പര്യമുള്ള കുട്ടികള്‍ അറിയണം, കാസര്‍കോട്ടെ അല്‍ റാസിയെ കുറിച്ച്