
കാസർകോട് : മുഹമ്മദ് ഫൈസാൻ ബിൻ ഫൈസൽ എന്ന ഫൈസാൻ മോൻ തന്‍റെ മൂന്നാം പിറന്നാൾ ആഘോഷിച്ചത് കാസർകോട് ജനമൈത്രി പോലീസിന്‍റെ അക്ഷയപാത്രത്തിലേക്ക് ഭക്ഷണമെത്തിച്ച്. സാമൂഹ്യ പ്രവർത്തകനായ മാഹിൻ കുന്നിൽ വഴിയാണ് ഭക്ഷണം നൽകിയത്.

മൊഗ്രാൽ പുത്തൂർ കുന്നിലെ ബി. എം. ഫൈസൽ അനീസ ദമ്പതികളുടെ മകനാണ് ഫൈസാൻ. എസ്. ഐ ഉണ്ണികൃഷ്ണൻ അക്ഷയപാത്രത്തിലേക്കുള്ള ഭക്ഷണം ഏറ്റുവാങ്ങി.
