കാസര്‍കോട്: ചാനല്‍ ആര്‍.ബി ഡോട്ട്‌കോമും സുള്‍ഫെക്‌സ് മാട്രസും ചേര്‍ന്നൊരുക്കുന്ന ജീവകാരുണ്യ പരിപാടിയായ സാന്ത്വന സ്പര്‍ശം പദ്ധതി മറ്റുള്ള മാധ്യമങ്ങള്‍ മാതൃകയാക്കണമെന്നും അത്തരം പ്രവര്‍ത്തനങ്ങള്‍ മാധ്യമങ്ങളുടെ യശസ് വര്‍ധിപ്പിക്കുമെന്നും മുസ്ലിംലീഗ് കാസര്‍കോട് ജില്ലാ പ്രസിഡന്റ് എം.സി ഖമറുദ്ദീന്‍ അഭിപ്രായപ്പെട്ടു. സമൂഹത്തിനിടയില്‍ ആരും കാണാതെ പോകുന്ന ഒരുപാട് നിര്‍ധനരായ രോഗികളും കിടപ്പിലായവരുമുണ്ട്. വേണ്ടത്ര പരിഗണന ബന്ധപ്പെട്ടവര്‍ നല്‍കാതെ പോകുന്നതിനാല്‍ ഒറ്റപ്പെട്ട സ്ഥിതിയിലാണ് ആ കുടുംബങ്ങള്‍. അത്തരം കുടുംബങ്ങളിലെ ശയ്യാവലംബികളായവര്‍ക്ക് ഒരുപരിധിവരെ ആശ്വാസമാണ് ചാനല്‍ ആര്‍.ബിയുടെ പ്രവര്‍ത്തനം. ഭാവിയില്‍ കൂടുതല്‍ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കട്ടെ എന്നാശംസിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
ചാനല്‍ ആര്‍ബിയും പ്രമുഖ മെത്ത നിര്‍മാതാക്കളായ സുള്‍ഫെക്‌സ് മാട്രസും ചേര്‍ന്ന് ഒരുക്കുന്ന സാന്ത്വന സ്പര്‍ശം പദ്ധതിയുടെ ഫെബ്രുവരി മാസത്തെ പരിപാടി പൂര്‍ത്തിയായിരിക്കുകയാണ്. നിര്‍ധനരായ ശയ്യാവലംബികളായവര്‍ക്ക് മാസം തോറും മെത്ത നല്‍കുന്ന പദ്ധതിയില്‍ ചാനലിലെ പ്രത്യേക സമിതിയാണ് ആളുകളെ കണ്ടെത്തുന്നത്. മാര്‍ച്ച് മാസം പത്തുപേര്‍ക്ക് മെത്ത നല്‍കും. അടുത്ത ജനുവരിവരെ നീണ്ടുനില്‍ക്കുന്ന ചാനല്‍ ആര്‍ബിയുടെ ജീവകാരുണ്യപ്രവര്‍ത്തനങ്ങളിലൊന്നാണിത്.
ചാനല്‍ ആര്‍.ബിയുടെ ജീവകാരുണ്യപ്രവര്‍ത്തനം മറ്റുള്ളമാധ്യമങ്ങളും മാതൃകയാക്കണമെന്ന് എം.സി ഖമറുദ്ദീന്‍