ദുബൈ: ഗള്‍ഫില്‍ സുഹൃത്തുക്കള്‍ക്കൊപ്പം കടലില്‍ കുളിക്കാനിറങ്ങിയ കാസര്‍കോട് ചെങ്കള സ്വദേശി മുങ്ങിമരിച്ചു. ചെങ്കള ഗ്രാമ പഞ്ചായത്തംഗം മുഹമ്മദ് തൈവളപ്പിന്റെ മകന് ഷാക്കിര്‍ സെയ്ഫ് (24) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി 12 ഓടെയാണ് സംഭവം. ഇലക്ട്രോണിക് കടയിലെ ജോലി കഴിഞ്ഞ് സുഹൃത്തുക്കള്‍ക്കൊപ്പം കാറില്‍ ജുമൈറ ബീച്ചില്‍ പോയതായിരുന്നു. കടലില്‍ കുളിക്കാനിറങ്ങിയ മൂന്നു പേര് അബദ്ധത്തില്‍ തിരയില്‍ പെട്ടു. ഇതില്‍ രണ്ടു പേരെ രക്ഷപ്പെടുത്തി.
എങ്കിലും ഷാക്കിറിനെ രക്ഷപ്പെടുത്താനായില്ല. വെള്ളിയാഴ്ച പുലര്‍ച്ചേ അഞ്ചു മണിയോടെയാണ് ഷാക്കിര്‍ മരണപ്പെട്ട വിവരം നാട്ടിലറിയിച്ചത്. നാലു വര്‍ഷത്തോളമായി ഗള്‍ഫിലാണ്. അമ്മാമന്റെ കടയിലെ ജോലിക്കാരനായിരുന്നു. ആറുമാസം മാസം മുമ്പാണ് ഷാക്കിര്‍ നാട്ടില്‍ വന്ന് മടങ്ങിയത്. മാതാവ്: സഫിയ. സഹോദരങ്ങള്‍: സുല്‍ഫിക്കര്‍. സ്വഹീല, ഷാജഹാന്.
ഗള്‍ഫില്‍ സുഹൃത്തുക്കള്‍ക്കൊപ്പം കടലില്‍ കുളിക്കാനിറങ്ങിയ ചെങ്കള സ്വദേശി മുങ്ങിമരിച്ചു