Categories
കോടതി വളപ്പുകളിലെ സ്‌ഫോടനം: പ്രതി തമിഴ്‌നാട് സ്വദേശിയെന്ന് സൂചന.
Trending News

Also Read
കൊല്ലം: മലപ്പുറത്തെയും കെല്ലത്തേയും കോടതി വളപ്പുകളില്‍ നടന്ന സ്‌ഫോടനങ്ങളെക്കുറിച്ചുള്ള വ്യക്തമായ വിവരങ്ങള്‍ പോലീസിനു ലഭിച്ചു.മൊബൈല്‍ ഫോണുകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെക്കുറിച്ചുള്ള സൂചനകള്‍ കിട്ടിയത്. തമിഴ്‌നാട് വില്ലുപുരം സ്വദേശിയായ ഇയാള്‍ ഇരുനൂറോളം സിം കാര്‍ഡുകള്‍ ഉപയോഗിച്ചതായി വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. നാലു ടവറുകളുടെ പരിധിയില്‍ ഒരേ സിം കാര്‍ഡ് ഉപയോഗിച്ചതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഇയാളാണ് പ്രതിയെന്ന് സംശയിക്കുന്നതെന്നാണ് പുറത്തു വന്ന റിപ്പോര്‍ട്ടുകള്‍.
മലപ്പുറം ഒന്നാം ക്‌ളാസ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിവളപ്പിലാണ് ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസറുടെ നിര്‍ത്തിയിട്ട കാറില്‍ സ്‌ഫോടനം ഉണ്ടായത്. സംഭവസ്ഥലത്തുനിന്ന് ഇലക്ട്രോണിക്‌സ് ഉപകരണങ്ങളുടെയും പ്രഷര്‍കുക്കറിന്റെയും ബാറ്ററികളുടെയും കരിമരുന്നിന്റെയും അവശിഷ്ടങ്ങളും കണ്ടെത്തിയിരുന്നു.
കേരളത്തിനുപുറമെ ആന്ധ്രയിലെ ചിറ്റൂര്‍, കര്‍ണാടകയിലെ മൈസൂരു എന്നിവിടങ്ങളിലെ കോടതിവളപ്പിലും സമാനരീതിയിലുള്ള സ്‌ഫോടനം നടന്നിരുന്നു.
കൊല്ലത്തും ചിറ്റൂരിലും മൈസൂരുവിലും നടന്ന സ്‌ഫോടനങ്ങള്‍ക്ക് പിന്നില്‍ ‘ബേസ് മൂവ്മെന്റ്’ എന്ന സംഘടനയാണെന്ന് കണ്ടെത്തിയിരുന്നു.
Sorry, there was a YouTube error.