അധ്യാപികയുടെ ക്രൂരത: വിദ്യാര്‍ത്ഥിയുടെ കൈയ്യൊടിഞ്ഞു.

  • Post category:news
  • Reading time:1 min read
You are currently viewing അധ്യാപികയുടെ ക്രൂരത: വിദ്യാര്‍ത്ഥിയുടെ കൈയ്യൊടിഞ്ഞു.

കൊല്ലം:  അഞ്ചാം ക്ലാസുകാരന്റെ കൈ അധ്യാപിക ചവിട്ടിയൊടിച്ചു. കൊല്ലം വാളത്തുംഗല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലാണ് സംഭവം. നിസ്സാരകാര്യത്തിന്റെ
പേരിലാണ് അധ്യാപികയുടെ ഈ ക്രൂരത. സംഭവത്തെ തുടര്‍ന്ന് അധ്യാപികയെ സസ്പെന്‍ഡ് ചെയ്തു.  കഴിഞ്ഞ വ്യാഴാഴ്ച്ച നടന്ന സംഭവം പുറം ലോകമറിയുന്നത് ശിശുദിനമായ ഇന്നാണ്.പ്രതിജ്ഞകളും പ്രഖ്യാപനങ്ങളും നിരര്‍ത്ഥകമാണെന്ന് തെളിയിച്ചു കൊണ്ട്  കുരുന്നുകളോടുള്ള ക്രൂരത തുടര്‍ക്കഥയാകുന്നത് ശിശുദിനത്തില്‍ സമൂഹ മനഃസാക്ഷിക്കേറ്റ മുറിവായി.

568929-kid-1372291695-692-640x480

0Shares