കെ.ജി.ആര്‍.എ ഷോപ്പിംഗ് ഫെസ്റ്റിവെല്‍ 2018; വിജയ്കളെ തെരഞ്ഞെടുത്തു

  • Post category:local news
  • Reading time:2 mins read
You are currently viewing കെ.ജി.ആര്‍.എ ഷോപ്പിംഗ് ഫെസ്റ്റിവെല്‍ 2018; വിജയ്കളെ തെരഞ്ഞെടുത്തു

കാസര്‍കോട്: കെ.ജി.ആര്‍.എ യുടെ ഭാഗമായി ചെറിയ പെരുന്നാള്‍, ബലി പെരുന്നാള്‍, ഓണം പ്രമാണിച്ച് ജില്ലയില്‍ നടത്തിയ ‘ഷോപ്പിംഗ് ഫിയെസ്റ്റാ 2018’ ഫെസ്റ്റിവെലിലെ വിജയ്കളെ തെരഞ്ഞെടുത്തു. ബംമ്പര്‍ പ്രൈസായ രണ്ടു പേര്‍ക്കുള്ള രണ്ട് ബുള്ളറ്റ് ബൈക്കിന്റെ വിജയ്കളായി ചെര്‍ക്കളയിലെ ടോകിയോ സ്ഥാപനത്തില്‍ നിന്നും വിതരണം ചെയ്ത കൂപ്പണ്‍ നംമ്പര്‍ 37483 (നവാസ് ചെര്‍ക്കള), വെള്ളരിക്കുണ്ടിലെ എക്‌സ് ഫാം സ്ഥാപനത്തില്‍ നിന്നും വിതരണം ചെയ്ത കൂപ്പണ്‍ നംമ്പര്‍ 12624 (നിസാര്‍ വെള്ളറിക്കുണ്ട്) എന്നിവര്‍ അര്‍ഹരായി.രണ്ടാം സമ്മാനമായ മൂന്നുപേര്‍ക്കുള്ള ഓരോ എല്‍.ഇ.ഡി ടി.വിയുടെ വിജയ്കളായി വൈറ്റ് സോണ്‍ കാസര്‍കോട് സ്ഥാപനത്തില്‍ നിന്നും വിതരണം ചെയ്ത കൂപ്പണ്‍ നംമ്പര്‍ 281 (ഷാബില്‍ കോയ), കാസര്‍കോട്ടെ ബിഗ് സേല്‍ എന്ന സ്ഥാപനത്തില്‍ നിന്നും വിതരണം ചെയ്ത കൂപ്പണ്‍ നംമ്പര്‍ 37851 (ഇസ്മായില്‍ കംമ്പാര്‍), ചെറുവത്തൂരിലെ എക്‌സ് ഫാം സ്ഥാപനത്തില്‍ നിന്നും വിതരണം ചെയ്ത കൂപ്പണ്‍ നംമ്പര്‍ 16646 (വിപിന്‍. കെ) എന്നിവരും അര്‍ഹരായി.മൂന്നാം സമ്മാനമായ ഒരോന്ന് വീതം മൂന്ന്‌പേര്‍ക്കുള്ള സ്മാര്‍ട്ട് ഫോണ്‍ വിജയ്കളായി ചെര്‍ക്കളയിലെ ടോകിയോ സ്ഥാപനത്തില്‍ നിന്നും വിതരണം ചെയ്ത കൂപ്പണ്‍ നംമ്പര്‍ 37413 (ആഷിക് കട്ടിപ്പള്ളം), കുംമ്പളയിലെ ഓക്‌സ്‌ഫോര്‍ഡ് സ്ഥാപനത്തില്‍ നിന്നും വിതരണം ചെയ്ത കൂപ്പണ്‍ നംമ്പര്‍ 11267 ഷാനിബ് കുമ്പള, കാഞ്ഞങ്ങാട്ടുള്ള ജെന്റ്‌സ് ഗാരേജ് സ്ഥാപനത്തില്‍ നിന്നും വിതരണം ചെയ്ത കൂപ്പണ്‍ നംമ്പര്‍ 25750 (ഉബൈദ് സി.എച്ച്) എന്നിവരും അര്‍ഹരായി. കഴിഞ്ഞ ദിവസം വൈകിട്ട് കാസര്‍കോട് സിറ്റി ടവറില്‍ നടന്ന ചടങ്ങിലാണ് വിജയികളെ തിരഞ്ഞെടുത്തത്.വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റെ് കെ. അഹമ്മദ് ശെരീഫ്, അജിത് കുമാര്‍ (എസ്.ഐ കാസര്‍കോട്) , കരീം സിറ്റിഗോള്‍ഡ്, തുടങ്ങിയവര്‍ ചടങ്ങില്‍ മുഖ്യ അതിഥികളായി. കെ.ജി.ആര്‍.എ ജില്ലാ നേതാക്കളായ ശമീര്‍ ഔട്ട്ഫിറ്റ്, റഫീക്ക് ഡാസിലര്‍, ഇല്ല്യാസ് എക്‌സ് ഫാം, ശംസീര്‍ ബറ്റണ്‍സ്, ഉമേഷ് ലബൗച്ച്, അബു ഇന്‍ഫിനിറ്റി, തുടങ്ങിയവരും കാസര്‍കോട് യൂണിറ്റ് നേതാക്കളായ മജീദ് ഫാഷന്‍ ക്ലബ്ബ്, ഇല്ല്യാസ് വൈറ്റ് സോണ്‍, കാസിം ബ്രാന്‍ഡ്, അഷ്‌റഫ് ഫോര്‍ യൂ, കാഞ്ഞങ്ങാട് യൂണിറ്റ് നേതാക്കളായ ബഷീര്‍ ലാ, ശഹദാഫ് ഫോര്‍ച്യുണ്‍ ക്ലബ്ബ് എന്നിവരും സംബന്ധിച്ചു.

0Shares