
വിദ്യാനഗർ: നെഹ്റു യുവ കേന്ദ്രയും അസ്മാൻസ് ആർട്സ് ആൻറ് സ്പോർട്സ് ക്ലബ്ബ് റഹ്മത്ത് നഗറും സംയുക്തമായി നടത്തുന്ന സ്വഛ് ഭാരത് ഇന്റേണൽഷിപ് 2.0 ന്റ ഭാഗമായുള്ള സേവന പ്രവർത്തനങ്ങളുടെ ഉദ്ഘാടനം സ്ഥലം എം.എൽ.എ എൻ.എ നെല്ലിക്കുന്ന് നിർവഹിച്ചു.

പ്രവർത്തനങ്ങളുടെ ഭാഗമായി റോഡിന് കുറുകെ കല്ലുങ്ക് നിർമിക്കുക,പൊതു കുഴൽ കിണർ നന്നാക്കി മണ്ണിനടിയിൽ സ്ലാബ് വച്ച് മറക്കുക,ഓവ്ചാൽ മുകളിൽ ഇരുമ്പ് ഉപയോഗിച്ച് മറക്കുക തുടങ്ങിയ പ്രവൃത്തികൾ അംഗങ്ങൾ ചെയ്തു. ക്ളബിൽ വെച്ച് നടന്ന ഉദ്ഘാടന പരിപാടിയിൽ സെക്രട്ടറി അഫ്ത്താബ് സ്വാഗതം പറഞ്ഞു
പ്രസിഡന്റ് സ്വാദിഖ് അധ്യക്ഷനായിരുന്ന പരിപാടിയിൽ കാസർകോട് മുനിസിപ്പൽ വൈസ് ചെയർമാൻ എൽ.എ മഹ്മൂദ് ഹാജി മുഖ്യാതിഥിആയിരുന്നു.
നെഹ്റു യുവ കേന്ദ്ര ജില്ലാകോടിനേറ്റർ ഷാഫി സലാം,നെഹ്റു യുവ കേന്ദ്ര ജില്ലാ വോളണ്ടിയർ സഹദ്,ജില്ലാ പഞ്ചായത്ത് അസിറ്റൻറ് എഞ്ചിനിയർ അബ്ദുൽ സലാം,സി.എ അബ്ദുല്ലകുഞ്ഞി ഹാജി, എ.എ അബ്ദുൽ റഹ്മാൻ,ഷാഹുൽ ഹമീദ്,ബി.എം.സി ബഷീർ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. ചടങ്ങിൽ ജില്ലാ ഹെൽത്ത് സൂപ്പർവൈസർ രാജേഷ് മഞ്ഞപ്പിത്ത രോഗ പ്രതിരോധ സെമിനാർ നടത്തി. ബി.എ അഷ്റഫ് നന്ദി പറഞ്ഞു.
