കവ്വായി അക്രമം മാര്‍ക്കിസത്തിനും ഫാസിസത്തിന്റെ ശൈലിയെന്ന് മിസ് ഹബ് കിഴരിയൂര്‍

  • Post category:local news
  • Reading time:1 min read
You are currently viewing കവ്വായി അക്രമം മാര്‍ക്കിസത്തിനും ഫാസിസത്തിന്റെ ശൈലിയെന്ന് മിസ് ഹബ് കിഴരിയൂര്‍

തൃക്കരിപ്പൂര്‍: പയ്യന്നൂരിലെ കവ്വായിയില്‍ എം.എസ്.എഫ് സംസ്ഥാന കലാവേദി കണ്‍വീനര്‍ ഫായിസ് കവ്വായിയെയും സഹപ്രവര്‍ത്തകരേയും വധിക്കാന്‍ ശമിച്ച സംഭവം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് മിസ് ഹബ് കിഴരിയൂര്‍. ബോംബ് എറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും റിവാള്‍വര്‍ വായയില്‍ തിരുകി വധഭീഷണി മുഴക്കുകയും മാരകായുധങ്ങള്‍ കൊണ്ട് അക്രമിക്കുകയും കൃത്രിമമായി കലാപങ്ങള്‍ സൃഷ്ടിച്ച് വീടുകള്‍ കൊള്ളയടിക്കുകയും വാഹനങ്ങള്‍ അടിച്ച് തകര്‍ക്കുകയും ചെയ്യുന്ന ഫാസിസ്റ്റു രീതിയതാണ് മാര്‍ക്കിസവും അനുകരിക്കുന്നത്. തൂണേരിയിലും നാദാ പുരത്തും തുടരുന്ന രീതി മറ്റു സ്ഥലങ്ങളിലേക്കും വ്യാപിപ്പിക്കാനുള്ള ഇടതുപക്ഷത്തിന്റെ നീക്കം ജനാതിപത്യ വിശ്വാസികള്‍ ചെറുത്തു തോല്‍പിക്കണമെന്നും അദ്ധേഹം പറഞ്ഞു.തൃക്കരിപ്പൂര്‍ ടൗണില്‍ എം.എസ്.എഫ് കാസര്‍കോട് ജില്ലാ കമ്മറ്റി നടത്തിയ പ്രതിഷേധ റാലിയും പൊതുയോഗവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് ആബിദ് ആറങ്ങാടി അധ്യക്ഷത വഹിച്ചു. ഹമീദ് സി.ഐ സ്വാഗതം പറഞ്ഞു. ഹാഷിംബംബ്രാണി, അഡ്വ. എം.ടി.പി.കരീം, ഷജീര്‍ ഇഖ്ബാല്‍, സയീദ് വലിയപറമ്പ ഇബ്രാഹിം തട്ടാനിച്ചേരി, യു.പി. ഫായിസ്, വി.പി.പി. ശുഹൈബ്, ജാബിര്‍ തങ്കയം, കുഞ്ഞബ്ദുള്ള ബീരിച്ചേരി, ഖാദര്‍ ആലൂര്‍, അസറുദ്ധീന്‍ മണിയനോടി, ഉനൈസ് മുബാറഖ്, മര്‍സൂക്ക് റഹ്മാന്‍ സംസാരിച്ചു.

0Shares