
കാസര്‍കോട്: സംസ്ഥാന സർക്കാർ ധനസഹായ പദ്ധതികളുടെ സമ്പൂർണ്ണ കന്നട പതിപ്പ് മുഖ്യമന്ത്രി കാസർകോട് പ്രകാശനം ചെയ്തു ഭാഷാന്യൂനപക്ഷങ്ങളുടെ ദശാബ്ദങ്ങളായുള്ള ആവശ്യമാണ് സർക്കാർ നടപ്പിലാക്കിയത്. ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് കാസര്‍കോട് ജില്ലാ ഇൻഫർമേഷൻ ഓഫീസ് ആണ് പുസ്തകം പ്രസിദ്ധീകരിച്ചത്.

കുമ്പള ജില്ലാ സഹകരണ ആശുപത്രി കെട്ടിടത്തിന്റെ ഉദ്ഘാടനവേദിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ മഞ്ചേശ്വരം എം.എൽ.എ എം .സി കമറുദ്ദീന് നൽകിയാണ് സർക്കാർ ധനസഹായ പദ്ധതികളുടെ കന്നട പതിപ്പ് പ്രകാശനം ചെയ്തത്. കാസർകോട് ജില്ലയിൽ ഭാഷാ ന്യൂനപക്ഷ മേഖലയിൽ സർക്കാരിന്റെ വിവിധ ധനസഹായ പദ്ധതികൾ പരമാവധി എത്തിക്കുന്നതാണ് കന്നടയിൽ സർക്കാർ ധനസഹായ പദ്ധതികൾ എന്ന പുസ്തകം പ്രസിദ്ധീകരിച്ചത്.
സർക്കാർ നടപ്പിലാക്കുന്ന വിവിധ ക്ഷേമ സഹായങ്ങളുടെ ഗുണഫലം പരമാവധി ജനങ്ങളിലേക്ക് എത്തിക്കുന്നതിന് സാമൂഹ്യനീതി കൈവരിക്കുന്നതിനും പ്രാദേശിക സർക്കാരുകളുടെ ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയ സാമൂഹിക സംഘടനകളിലെ പ്രാദേശിക പ്രവർത്തകർ നേതാക്കൾ സന്നദ്ധസംഘടനകൾ കുടുംബശ്രീ പ്രവർത്തകർ വിവിധ വകുപ്പുകളിലെ പ്രാദേശിക തലത്തിലുള്ള ജീവനക്കാർ, അങ്കണവാടി പ്രവർത്തകർ തുടങ്ങിയവരിലൂടെ സാധാരണ ജനങ്ങളിൽ എത്തിക്കുന്നതിനാണ് സർക്കാർ ലക്ഷ്യമിടുന്നത്.
