സാമ്പത്തിക പ്രതിസന്ധി മുന്നില്‍ നില്‍ക്കുമ്പോഴും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമായി നില്‍ക്കുന്ന കെ. എം.സി.സി പ്രവര്‍ത്തനം മാതൃകാപരമെന്ന് എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ

  • Post category:local news
  • Reading time:1 min read
You are currently viewing സാമ്പത്തിക പ്രതിസന്ധി മുന്നില്‍ നില്‍ക്കുമ്പോഴും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമായി നില്‍ക്കുന്ന കെ. എം.സി.സി പ്രവര്‍ത്തനം മാതൃകാപരമെന്ന് എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ

കുമ്പഡാജെ: ഗള്‍ഫിലും നാട്ടിലും ഒരേ പോലെ സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴും നാട്ടില്‍ അവശത അനുഭവിക്കുന്നവരുടെ കണ്ണീരൊപ്പാന്‍ രാത്രിയും പകലും ഓടി നടക്കുകയാണ് കെ.എം.സി.സി പ്രവര്‍ത്തകരെന്ന് എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ. അജ്മാന്‍ കെ.എം.സി.സി കാസര്‍കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച റംസാന്‍ കിറ്റ് വിതരണം കുമ്പഡാജെ പഞ്ചായത്തിലെ സി.എച്ച് നഗറില്‍ ഉദ്ഘാടനം
ചെയ്ത് സംസാരിക്കുകയാരുന്നു അദ്ദേഹം. സഹജീവികളോട് കരുണകാണിക്കാനും അവര്‍ അനുഭവിക്കുന്ന യാതനകളില്‍ പങ്കു ചേരാനും രാത്രിയും പകലും അവര്‍ക്കു വേണ്ടി കഷ്ടപ്പെടുന്ന കെ.എം.സി.സി പ്രവര്‍ത്തകരെ പ്രത്യേകം അഭിനന്ദിച്ചു.മുസ്ലിം ലീഗ് കുമ്പഡാജെ പഞ്ചായത്ത് പ്രസിഡണ്ട് എം അബൂബക്കര്‍ അധ്യക്ഷനായി. മണ്ഡലം പ്രസിഡണ്ട് എ.എം കടവത്ത് പരിപാടി ഉദ്ഘടനം ചെയ്തു. അബ്ദുല്ല കുഞ്ഞി ചെര്‍ക്കള, അബൂ ഹാപ്പി, ബി.ടി അബ്ദുല്ല കുഞ്ഞി, എസ് മുഹമ്മദ് മജീദ് ചക്കുഡല്‍, ഹമീദലി മാവിനകട്ട, കുഞ്ഞാലി ഏറം സംബന്ധിച്ചു.

0Shares