
കാസർകോട് : ജില്ലയുടെ സുന്നി പ്രാസ്ഥാനിക ആസ്ഥാനമായ സുന്നി സെന്ററിൻ്റെ നവീകരണ പദ്ധതികള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നതിന് സുന്നി സെന്റര്‍ ഡവലപ്‌മെന്റ് കൗണ്‍സിലിന് രൂപം നൽകി. ചെയർമാനായി സയ്യിദ് കെ. എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോലിനെയും ജനറൽ കൺവീനറായി പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനിയെയും ട്രഷററായി പി. ബി ആമു ഹാജിയെയും തെരെഞ്ഞെടുത്തു.
മറ്റു ഭാരവാഹികൾ: സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് ത്വാഹ ബാഫഖി കുമ്പോല്‍, സയ്യിദ് പി.എസ് ആറ്റക്കോയ തങ്ങള്‍ ബാഹസന്‍ പഞ്ചിക്കല്‍, സയ്യിദ് ജലാലുദ്ദീന്‍ അല്‍ ബുഖാരി മള്ഹര്‍, മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍, അബ്ദുല്‍ ഹകീം ഹാജി കളനാട്, കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, അബ്ദുല്‍ ഖാദര്‍ ഹാജി മാന്യ, അബൂബക്കര്‍ ഹാജി ബേവിഞ്ച, സി. അബ്ദുല്ല ഹാജി ചിത്താരി, എം. ടി. പി അബ്ദുല്‍ റഹ്‌മാന്‍ ഹാജി (വൈസ് ചെയര്‍മാന്‍മാര്‍) സയ്യിദ് സൈനുല്‍ ആബിദീന്‍ അല്‍അഹ്ദല്‍ കണ്ണവം, സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍, സുലൈമാന്‍ കരിവെള്ളൂര്‍, കാട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍ സഖാഫി, ബഷീര്‍ പുളിക്കൂര്‍, സി. എന്‍ ജാഫര്‍, മദനി ഹമീദ് ഹാജി, ജബ്ബാര്‍ ഹാജി നുള്ളിപ്പാടി, ഹുസൈന്‍ ഹാജി തൃക്കരിപ്പൂര്‍, സി. എം. എ ചേരൂര്‍ (കവീനര്‍മാര്‍).

പബ്ലിസിറ്റി ആന്റ് മീഡിയ സയ്യിദ് ജാഫര്‍ സാദിഖ് തങ്ങള്‍ മാണിക്കോത്ത് (ചെയര്‍മാന്‍) സി.എല്‍ ഹമീദ് ചെമനാട് (കണ്‍വീനര്‍). സൂപ്പര്‍വൈസിംഗ് ബോര്‍ഡ് ജബ്ബാര്‍ ഹാജി (ചെയര്‍മാന്‍) കരീം സഅദി ഏണിയാടി (കണ്‍വീനര്‍). ഹമീദ് പരപ്പ ഇന്റര്‍നാഷണല്‍ കോര്‍ഡിനേറ്റര്‍, ഹമീദ് ഈശ്വരമംഗലം )യു.എ.ഇ) അബ്ദുല്‍ ലത്വീഫ് സഅദി ഉര്‍മി (സൗദി അറേബ്യ) നൂര്‍ മുഹമ്മദ് ഹാജി, (ഖത്തര്‍) അബ്ദുല്‍ റഹ്‌മാന്‍ ഹാജി (ബഹ്‌റൈന്‍) റഫീഖ് എര്‍മാളം (ഒമാന്‍) അഹ്‌മദ് കെ. മാണിയൂര്‍ (കുവൈത്ത്) സുബൈര്‍ ഹാജി (യു. കെ) കലാം പഴയകടപ്പുറം (മലേഷ്യ) എന്നിവരേയും തെരഞ്ഞെടുത്തു.
ബി. എസ് അബ്ദുല്ലകുഞ്ഞി ഫൈസി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പേരോട് അബ്ദുല്‍ റഹ്‌മാന്‍ സഖാഫി പ്രഖ്യാപനം നിര്‍വ്വഹിച്ചു. കാട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍ സഖാഫി പദ്ധതി അവതരിപ്പിച്ചു. പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി സ്വാഗതവും അബ്ദുല്‍ റഷീദ് സഅദി നന്ദിയും പറഞ്ഞു.
