വിഷ്ണുമൂര്‍ത്തി തെയ്യക്കോലം സിനിമയാകുന്നു; പാലന്തായി കണ്ണൻ്റെ ചരിത്രത്തിലൂടെ ‘ഉരിയാട്ട്’ ജനകീയ ചിത്രം പുറത്തിറങ്ങും

  • Post category:news
  • Reading time:1 min read
You are currently viewing വിഷ്ണുമൂര്‍ത്തി തെയ്യക്കോലം സിനിമയാകുന്നു; പാലന്തായി കണ്ണൻ്റെ ചരിത്രത്തിലൂടെ ‘ഉരിയാട്ട്’ ജനകീയ ചിത്രം പുറത്തിറങ്ങും

കാസര്‍കോട്: വിഷ്ണുമൂര്‍ത്തി തെയ്യക്കോലവുമായി ബന്ധപ്പെട്ട പാലന്തായി കണ്ണന്റെ ജീവചരിത്രം പ്രമേയമാക്കി സിനിമ ഒരുങ്ങുന്നു. പാലന്തായി കണ്ണന്റെ ചരിത്രത്തിലൂടെ ഇന്നത്തെ കേരളീയ സാമൂഹിക ജീവിത സാഹചര്യങ്ങളുടെ കഥ പറയുന്ന ഉരിയാട്ട് എന്ന ചിത്രം ജനകീയ സഹകരണത്തോടെ പ്ലേ ആന്‍ഡ് പിക്ചര്‍ ക്രിയേഷന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റ് ആണു നിര്‍മിക്കുന്നത്. ഒരു കോടി രൂപ ബജറ്റില്‍ ഒരുക്കുന്ന ചിത്രം 2019 ഫെബ്രുവരിയോടെ നീലേശ്വരത്തും സമീപങ്ങളിലുമായി ചിത്രീകരണം തുടങ്ങും. പ്രമുഖ താരങ്ങള്‍ക്ക് ഒപ്പം പുതുമുഖങ്ങള്‍ക്കും പ്രാധാന്യം നല്‍കും. നവാഗതരായ രമേഷ് പുല്ലാപ്പള്ളി രചനയും സഹജന്‍ മൗവ്വേരി സംവിധാനവും നിര്‍വഹിക്കുന്നു. ക്യാമറ: ഷാജി ജേക്കബ്, സംഗീതം: കൈതപ്രം വിശ്വനാഥന്‍ നമ്പൂതിരി. ചിത്രത്തിന്റെ പേരു പ്രഖ്യാപനവും പ്രൊമോ റിലീസിങ്ങും നീലേശ്വരം കോട്ടപ്പുറം വൈകുണ്ഠം ഓഡിറ്റോറിയത്തില്‍ നടക്കും. ശനിയാഴ്ച രാവിലെ 9 നു എം.രാജഗോപാലന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. നീലേശ്വരം നഗരസഭാ ചെയര്‍മാന്‍ പ്രഫ.കെ.പി.ജയരാജന്‍ പ്രോമോ റിലീസ് ചെയ്യും. നീലേശ്വരം സിഐ, പി.നാരായണന്‍ വെബ്സൈറ്റ് ഉദ്ഘാടനം ചെയ്യും. നടന്‍ ആകാശ് ആര്യന്‍ സംബന്ധിക്കും. ചടങ്ങിനു ശേഷം ചിത്രത്തിലേക്കു നടീനടന്മാരെയും 12 മുതല്‍ 16 വരെ പ്രായമുള്ള ബാലതാരങ്ങളെയും കണ്ടെത്താന്‍ ഓഡിഷനും നടത്തും. വിവരങ്ങള്‍ക്ക്: 9947046286. വാര്‍ത്താസമ്മേളനത്തില്‍ ട്രസ്റ്റ് ഭാരവാഹികളായ എം.വി.ഭരതന്‍, ഒ.വി.രമേശന്‍, എ.വിനോദ് കുമാര്‍, വി.ശങ്കരന്‍ നമ്പൂതിരി, പി.ഭാര്‍ഗവന്‍, പി.ടി.രാജേഷ്, കെ.വി.കെ.എളേരി, കെ.പ്രകാശന്‍, കെ.വിശ്വനാഥന്‍, കെ.സുജിത്ത് കുമാര്‍, എം.വിനീത്, കെ.രാജഗോപാലന്‍ നായര്‍ എന്നിവര്‍ സംബന്ധിച്ചു.

0Shares