വാശിയേറിയ പോരാട്ടത്തില്‍ പാലാ ആര്‍ക്കൊപ്പം?; ഉപതെരഞ്ഞെടുപ്പ് ഫലം വെ​ള്ളി​യാ​ഴ്​​ച അറിയാം

  • Post category:news
  • Reading time:1 min read
You are currently viewing വാശിയേറിയ പോരാട്ടത്തില്‍ പാലാ ആര്‍ക്കൊപ്പം?; ഉപതെരഞ്ഞെടുപ്പ് ഫലം വെ​ള്ളി​യാ​ഴ്​​ച അറിയാം

വാശിയേറിയ പോരാട്ടം നടന്ന പാ​ലാ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പിലെ​ ഫ​ലം വെ​ള്ളി​യാ​​ഴ്​​ച അറിയാം. പാ​ലാ കാ​ര്‍മ​ല്‍ പ​ബ്ലി​ക് സ്കൂ​ള്‍ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ വെ​ള്ളി​യാ​ഴ്​​ച രാ​വി​ലെ എ​ട്ടു​മു​ത​ലാ​ണ്​ വോ​ട്ടെ​ണ്ണ​ല്‍. ഇ​ല​ക്‌ട്രോ​ണി​ക് സം​വി​ധാ​ന​ത്തി​ലൂ​ടെ അ​യ​ക്കു​ന്ന പോ​സ്​​റ്റ​ല്‍ ബാ​ല​റ്റു​ക​ളും സാ​ധാ​ര​ണ പോ​സ്​​റ്റ​ല്‍ ബാ​ല​റ്റു​ക​ളു​മാ​ണ് ആ​ദ്യം എ​ണ്ണു​ക. തു​ട​ര്‍ന്ന് വോ​ട്ടു​യ​ന്ത്ര​ങ്ങ​ളി​ലേ​ത്​ എ​ണ്ണി​ത്തു​ട​ങ്ങും.

രാവിലെ എട്ട് മണിക്ക് തുടങ്ങുന്ന വോട്ടെണ്ണലിന്‍റെ ആദ്യഫല സൂചനകൾ എട്ടരയോടെ അറിയാം.യു.ഡി.എഫിന് മേല്‍ക്കൈയുള്ള പാലായില്‍ ഇത്തവണപക്ഷെ മൂന്ന് മുന്നണികളും ശക്തമായ പ്രചാരണങ്ങളോടെ കളം നിറഞ്ഞിരുന്നു. ഒരു മാസം നീണ്ട പ്രചാരണത്തിനൊടുവിൽ കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു വോട്ടെടുപ്പ്. 71.41 ശതമാനം പോളിംഗാണ് പാലായിൽ രേഖപ്പെടുത്തിയത്. 14 റൗണ്ടുകളായാണ് വോട്ടെണ്ണൽ.

0Shares