Categories
കാസർകോട് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; കുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു
കാർ കത്തിയമർന്നെങ്കിലും വേണുഗോപാലും രണ്ട് കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെ കാറിൽ ഉണ്ടായിരുന്നവർ സുരക്ഷിതരാണ്.
Trending News





കാസർകോട് മാലോം പുല്ലടിയില്‍ വിവാഹ നിശ്ചയത്തിന് പുറപ്പെട്ട കാറിന് തീപിടിച്ചു. കാറിൽ ഉണ്ടായിരുന്ന അഞ്ചംഗ കുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു. പൊയിനാച്ചി പറമ്പ സ്വദേശികളായ വേണുഗോപാലും കുടുംബവുമാണ് കാറിലുണ്ടായിരുന്നത്.
Also Read

കാർ കത്തിയമർന്നെങ്കിലും വേണുഗോപാലും രണ്ട് കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെ കാറിൽ ഉണ്ടായിരുന്നവർ സുരക്ഷിതരാണ്. യാത്രക്കിടെ കാറില്‍ നിന്ന് തീയും പുകയും ഉയരുന്നത് കണ്ട ഉടനെ തന്നെ എല്ലാവരും കാറില്‍ നിന്ന് പുറത്തിറങ്ങുകയായിരുന്നു. ഇതിനു പിന്നാലെ കാര്‍ മുഴുവനായും കത്തിനശിച്ചു. കാർ എഞ്ചിൻ്റെ ഭാഗത്തു നിന്നാണ് ആദ്യം തീ വന്നതെന്ന് കുടുംബം പറഞ്ഞു.

Sorry, there was a YouTube error.