വയനാട് വൻ കാട്ടുതീ: ജനവാസപ്രദേശത്തേക്ക് പടരാതിരിക്കാൻ മുൻകരുതൽ നടപടി; ഹെക്ടർ കണക്കിന് വനം കത്തിയമർന്നു

  • Post category:news
  • Reading time:1 min read
You are currently viewing വയനാട് വൻ കാട്ടുതീ: ജനവാസപ്രദേശത്തേക്ക് പടരാതിരിക്കാൻ മുൻകരുതൽ നടപടി; ഹെക്ടർ കണക്കിന് വനം കത്തിയമർന്നു

വ​യ​നാ​ട്: വേ​ന​ല്‍ ക​ടു​ത്ത​തോ​ടെ സംസ്ഥാനത്തിൻ്റെ പല ഭാഗങ്ങളിലും തീപിടുത്തം തുടർന്നുകൊണ്ടേയിരിക്കുന്നു. കഴിഞ്ഞദിവസങ്ങളിൽ എറണാകുളത്തും മലപ്പുറത്തും വലിയ തീപിടുത്തം ഉണ്ടായതിന് പിന്നലെ ഇപ്പോഴിതാ വയനാടും തീപിടുത്തമുണ്ടായി. വായനാടുണ്ടായിരിക്കുന്നത് കാട്ടുതീയെന്നാണ് വിവരം. ബാ​ണാ​സുര​ മ​ലമുകളിലാണ് തീ പടർന്നിരിക്കുന്നത്.

വനം വകുപ്പിൻ്റെ ഹെക്ടർ കണക്കിന് വനം കത്തിയമർന്നു. തീ ജനവാസ പ്രദേശത്തേക്ക് പടരാതിരിക്കാൻ ഫയർ ഫോഴ്സും വനം വകുപ്പും നാട്ടുകാരുടെ സഹകരണത്തോടെ തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. വ​നം​വ​കു​പ്പി​ന്‍റെ സൗ​ത്ത് വ​യ​നാ​ട് ഡി​വി​ഷ​നി​ലെ ബാ​ണാ​സു​ര​യിലെ കാ​പ്പി​ക്ക​ളം, കു​റ്റി​യാം​വ​യ​ല്‍ മ​ല​മു​ക​ളി​ലാ​ണ് കാ​ട്ടു​തീ പടർന്നുപിടിച്ചത്.

0Shares