ജ​ന​താ ക​ര്‍​ഫ്യു​വി​ന് എ​ല്ലാ മേ​ഖ​ല​യി​ല്‍​നി​ന്നും പി​ന്തു​ണ; കൊറോണവ്യാപനത്തെ ചെറുക്കാന്‍ രാജ്യം ഒറ്റക്കെട്ട്

  • Post category:news
  • Reading time:1 min read
You are currently viewing ജ​ന​താ ക​ര്‍​ഫ്യു​വി​ന് എ​ല്ലാ മേ​ഖ​ല​യി​ല്‍​നി​ന്നും പി​ന്തു​ണ; കൊറോണവ്യാപനത്തെ ചെറുക്കാന്‍ രാജ്യം ഒറ്റക്കെട്ട്

കോവിഡിനെ ചെറുക്കാനായി രാജ്യമിന്ന് ജനതാ കർഫ്യൂവിൽ. ആശുപത്രികളും മാധ്യമങ്ങളും അടക്കം അവശ്യസേവനങ്ങളിൽ ഏർപ്പെടുന്നവരൊഴികെ എല്ലാവരും വീട്ടിൽത്തന്നെ കഴിഞ്ഞ് കർഫ്യൂ നടപ്പാക്കണമെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം. കേരള സർക്കാരും ജനതാ കർഫ്യൂവിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. രാവിലെ 7 ആരംഭിച്ച കർഫ്യൂ രാത്രി 9 വരെ ഇന്ത്യയൊട്ടാകെ സ്തംഭിപ്പിക്കും.

രാജ്യത്തെ ജനങ്ങള്‍ നാളെ സ്വമേധയാ വീട്ടിലിരിക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചിരിക്കുകയാണ്. രാഷ്ട്രീയം മറ്റിവെച്ച്‌ പ്രതിപക്ഷ പാര്‍ട്ടികളും ജനത കര്‍ഫ്യൂവിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ വിവിധ മേഖലകളിലെ പ്രമുഖരും പ്രധാനമന്ത്രിയ്ക്ക് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്. രാവിലെ 7 മുതൽ രാത്രി 9 വരെ കെഎസ്ആർടിസി ഒരു സർവീസും നടത്തില്ല. ഒഴിച്ചുകൂടാനാവാത്ത വിഭാഗങ്ങളിൽ നാമമാത്രമായ ജീവനക്കാരേ ജോലിയിലുണ്ടാകൂ.

രാജ്യമാകെ നാലായിരത്തോളം ട്രെയിനുകൾ റദ്ദാക്കി. എല്ലാ കച്ചവട സ്ഥാപനങ്ങളും അടച്ചിടുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതിയും അറിയിച്ചു. ജ​ന​താ ക​ര്‍​ഫ്യു​വി​ന് എ​ല്ലാ മേ​ഖ​ല​യി​ല്‍​നി​ന്നും വ​ലി​യ പി​ന്തു​ണ ല​ഭി​ച്ചി​രു​ന്നു. ബ​സ്, ടാ​ക്സി, മെ​ട്രോ തു​ട​ങ്ങി പൊ​തു​ഗ​താ​ഗ​ത സം​വി​ധാ​നം നി​ശ്ച​ല​മാ​യി.സം​സ്ഥാ​ന​ങ്ങ​ള്‍ ജ​ന​താ ക​ര്‍​ഫ്യൂ​വി​ന്‍റെ ഭാ​ഗ​മാ​യി നി​യ​ന്ത്ര​ണം ക​ടു​പ്പിക്കുകയും ചെയ്തു. 3,700 സ​ര്‍​വീ​സു​ക​ള്‍ റ​ദ്ദാ​ക്കി​യ​താ​യി റെ​യി​ല്‍​വേ അ​റി​യി​ച്ചു.

ഞാ​യ​റാ​ഴ്ച ആ​ഭ്യ​ന്ത​ര സ​ര്‍​വീസ് ന​ട​ത്തി​ല്ലെ​ന്ന് ഇ​ന്‍​ഡി​ഗോ, ഗോ ​എ​യ​ര്‍ തു​ട​ങ്ങി​യ വി​മാ​ന കമ്പനികള്‍ അ​റി​യി​ച്ചിരുന്നു. കേ​ര​ള​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ആ​ഹ്വാ​ന​ത്തി​ന് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. രാജ്യത്ത് സംഘടനയ്ക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന മുഴുവന്‍ വ്യാപാര സ്ഥാനങ്ങളും അടയ്ക്കുമെന്ന് കണ്‍ഫെഡറേഷന്‍ ഓഫ് ആള്‍ ഇന്ത്യ ട്രേഡേഴ്‌സും അറിയിച്ചിരുന്നു.

0Shares