ലോകകപ്പ്‌: സെമിയിൽ ഇന്ത്യ ന്യൂസിലാന്‍ഡിനേയും ഓസ്ട്രേലിയ ഇംഗ്ലണ്ടിനേയും നേരിടും

  • Post category:news
  • Reading time:1 min read
You are currently viewing ലോകകപ്പ്‌: സെമിയിൽ ഇന്ത്യ ന്യൂസിലാന്‍ഡിനേയും ഓസ്ട്രേലിയ ഇംഗ്ലണ്ടിനേയും നേരിടും

ലോകകപ്പ്‌ സെമി ഫൈനല്‍ ലൈനപ്പ് പൂര്‍ത്തിയായി. ഇന്നലെ നടന്ന ആവസാന ലീഗ് മത്സരത്തോടെ സെമി ഫൈനല്‍ ലൈനപ്പ് പൂര്‍ത്തിയായി. സെമി ഫൈനലില്‍ ഇന്ത്യ ന്യൂസിലാന്‍ഡിനേയും ഓസ്ട്രേലിയ ഇംഗ്ലണ്ടിനേയും നേരിടും. മികച്ച പ്രകടനം കാഴ്ചവച്ചാണ് 4 ടീമുകളും സെമി ഫൈനലില്‍ ഇടം നേടിയിരിക്കുന്നത്.

ലീഗ് മത്സരങ്ങള്‍ അവസാനിക്കുമ്പോള്‍ 9 മത്സരങ്ങളില്‍ നിന്നായി 15 പോയിന്‍റ് നേടി ഇന്ത്യയാണ് പട്ടികയില്‍ ഒന്നാമത്. 7 വിജയവും 2 പരാജയവും നേരിട്ട ഓസ്ട്രേലിയ 14 പോയിന്‍റ് നേടി രണ്ടാം സ്ഥാനത്തുണ്ട്. 12 പോയിന്‍റോടെ ഇംഗ്ലണ്ട് മൂന്നാം സ്ഥാനത്തും 11 പോയിന്‍റോടെ ന്യൂസിലാന്‍ഡ് നാലാം സ്ഥാനത്തുമാണ്.

ഇതോടെ, ഒന്നാം സ്ഥാനത്തുള്ള ഇന്ത്യ സെമി ഫൈനലില്‍ നേരിടുക നാലാം സ്ഥാനത്തുള്ള ന്യൂസിലാന്‍ഡിനേയാവും. ഓസ്ട്രേലിയ ഇംഗ്ലണ്ടിനേയും നേരിടും. അതേസമയം, റണ്‍ റേറ്റ് പരിശോധിച്ചാല്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്നത് ആതിഥേയരായ ഇംഗ്ലണ്ട് ആണ്. 1.152 ആണ് ഇംഗ്ലണ്ട് നേടിയ റണ്‍ റേറ്റ്.
ജൂലൈ 9നാണ് ഒന്നാം സെമി ഫൈനൽ നടക്കുക. ഓൾഡ് ട്രാഫോർഡില്‍ ഇന്ത്യ ന്യൂസിലാന്‍ഡിനേ നേരിടും. ജൂലൈ 11 നജ് നടക്കുന്ന രണ്ടാം സെമി ഫൈനലില്‍ ഓസ്ട്രേലിയ ഇംഗ്ലണ്ടിനേയും നേരിടും.

0Shares