ലോക ഹെപറ്റൈറ്റിസ് ദിനം ജില്ലാ തല ഉദ്ഘാടനം നിർവഹിച്ചു

  • Post category:local news
  • Reading time:1 min read
You are currently viewing ലോക ഹെപറ്റൈറ്റിസ് ദിനം ജില്ലാ തല ഉദ്ഘാടനം നിർവഹിച്ചു

കാസര്‍കോട്: ലോക ഹെപറ്റൈറ്റിസ് ദിനം ജില്ലാ തല ഉദ്ഘാടനം നീലേശ്വരം താലൂക്ക് ആശുപത്രിയിൽ വെച്ച് നീലേശ്വരം നഗരസഭ ചെയർമാൻ പ്രൊഫസർ കെ. പി ജയരാജൻ നിർവഹിച്ചു.. ഡപ്യൂട്ടി ഡി. എം. ഒ. ഡോ.എ. ടി മനോജ് അദ്ധ്യക്ഷത വഹിച്ചു. ആശുപത്രി സുപ്ര ണ്ടന്റ് ഡോ.ജമാൽ അഹ്മദ് എ വിഷയം അവതരിപ്പിച്ചു.

ഐ.എ. പി പ്രസിഡന്റ് ഡോ.സുരേഷൻ വി, കൗൺസിലർ പി. മനോഹരൻ ,എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.ഡപ്യൂട്ടി മാസ് മീഡിയ ഓഫീസർ നയന സ്വഗതവും ഹെൽത്ത്‌ സൂപ്പര്‍വൈസർ നന്ദകുമാർ നന്ദിയും പറഞ്ഞു

0Shares