തിരുവനന്തപുരം: റിസര്‍വേഷന്‍ കൗണ്ടറുകള്‍ കുടുംബശ്രീ പ്രവര്‍ത്തകരെ ഏല്‍പിക്കാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച് വിവിധ ഡിപ്പോകളില്‍ കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ മിന്നല്‍ സമരം ആരംഭിച്ചു. കണ്ണൂര്‍, കാസര്‍കോട്, കോഴിക്കോട്, ജില്ലകളിലെ ഡിപ്പോകളിലും തിരുവനന്തപുരം, കോട്ടയം ഡിപ്പോകളിലെ ജീവനക്കാരുമാണ് മിന്നല്‍ സമരം നടത്തുന്നത്.
ജീവനക്കാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് കുടുംബശ്രീ അംഗങ്ങള്‍ക്കുള്ള പരിശീലനപരിപാടി തല്‍ക്കാലത്തേക്ക് നിര്‍ത്തിവെച്ചു. ഇതേ തുടര്‍ന്ന് തിരുവനന്തരപുരത്ത് മിന്നല്‍ സമരം പിന്‍വലിച്ചു. ബസുകള്‍ ഓടിതുടങ്ങിയിട്ടുണ്ട്. കോഴിക്കോട് പ്രതിഷേധിച്ചവര്‍ക്ക് നേരെ പൊലീസ് നടപടിയുണ്ടായതിനെ തുടര്‍ന്നാണ് മിന്നല്‍ സമരം പ്രഖ്യാപിച്ചത്. എല്ലാ തൊഴിലാളി യൂണിയനുകളും സംയുക്തമായാണ് സമരരംഗത്തുള്ളത്.
റിസര്‍വേഷന്‍ കൗണ്ടറുകള്‍ കുടുംബശ്രീ പ്രവര്‍ത്തകരെ ഏല്‍പിക്കരുത്; കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ മിന്നല്‍ സമരം ആരംഭിച്ചു