മുസ്ലിം യൂത്ത് ലീഗ് നേതാവ് പി.കെ ഫിറോസിനെതിരെ ജെയിംസ് മാത്യു എം.എല്‍.എ; ഫിറോസിൻ്റെ ആരോപണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നൽകി

  • Post category:news
  • Reading time:1 min read
You are currently viewing മുസ്ലിം യൂത്ത് ലീഗ് നേതാവ് പി.കെ ഫിറോസിനെതിരെ ജെയിംസ് മാത്യു എം.എല്‍.എ; ഫിറോസിൻ്റെ ആരോപണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നൽകി

തിരുവനന്തപുരം: മുസ്ലിം യൂത്ത് ലീഗ് നേതാവ് പി.കെ ഫിറോസിനെതിരെ ജെയിംസ് മാത്യു എം.എല്‍.എ രംഗത്ത്. സി.പി.എം നേതാവ് കോലിയക്കോട് കൃഷ്ണന്‍നായരുടെ സഹോദര പുത്രന്‍ സി.എസ് നീലകണ്ഠന് ഇന്‍ഫര്‍മേഷന്‍ കേരള മിഷനില്‍ ഡെപ്യൂട്ടി ഡയറക്ടറായി നിയമനം നല്‍കിയതിനെതിരെ താന്‍ മന്ത്രി എ.സി മൊയ്തീന് കത്ത് അയച്ചെന്ന പി.കെ ഫിറോസിൻ്റെ ആരോപണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ജെയിംസ് മാത്യു എം.എല്‍.എ മുഖ്യമന്ത്രിക്ക് പരാതി നല്‍കി. കത്ത് ഫിറോസ് കെട്ടിച്ചമച്ചതാണെന്നാണ് ജയിംസ് മാത്യുവിൻ്റെ വാദം.

മന്ത്രി കെ.ടി ജലീലിനെതിരെ ബന്ധു നിയമന വിവാദം പുറത്തുകൊണ്ടുവന്നതിന് പിന്നാലെ കെ.ടി ജലീല്‍ സി.പി.എം സംസ്ഥാന സെക്രട്ടറിയെ ഭീഷണിപ്പെടുത്തിയെന്ന ആരോപണവും ഫിറോസ് നേരത്തെ ഉന്നയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ കത്ത് വിവാദവും ഉണ്ടായിരിക്കുന്നത്.

0Shares