മുകേഷിന് മാത്രമായി പ്രത്യേക നിയമമില്ല; സര്‍ക്കാര്‍ ആരെയും സംരക്ഷിക്കില്ലെന്നു മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ

  • Post category:news
  • Reading time:1 min read
You are currently viewing മുകേഷിന് മാത്രമായി പ്രത്യേക നിയമമില്ല; സര്‍ക്കാര്‍ ആരെയും സംരക്ഷിക്കില്ലെന്നു മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ

തിരുവനന്തപുരം: നടന്‍ മുകേഷിനെതിരായ മീ ടു വെളിപ്പെടുത്തലില്‍ പ്രതികരണവുമായി മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ രംഗത്തെത്തി. മുകേഷിനെതിരായ ആരോപണത്തില്‍ പരാതിക്കാരി നിയമപരമായി നീങ്ങിയാല്‍ അവര്‍ക്കൊപ്പം നില്‍ക്കും. മുകേഷിന് മാത്രമായി ഒരു നിയമമില്ലെന്നും സര്‍ക്കാര്‍ ആരെയും സംരക്ഷിക്കില്ലെന്നും മേഴ്സിക്കുട്ടിയമ്മ വ്യക്തമാക്കി.സിനിമയിലെ വനിതാ കൂട്ടായ്മ ഡബ്ല്യു.സി.സി കഴിഞ്ഞദിവസം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഉയര്‍ത്തിയ പ്രശ്നങ്ങള്‍ ഗൗരവതരമാണെന്നും മന്ത്രി പറഞ്ഞു. വിഷയം അമ്മയും ഡബ്ല്യു.സി.സിയും തമ്മില്‍ പരിഹരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. കാസ്റ്റിങ് ഡയറക്ടറായ ടെസ് ജോസഫ് എന്ന യുവതിയാണ് മുകേഷ് മോശമായി പെരുമാറിയെന്ന് വെളിപ്പെടുത്തിയത്. സംഭവം നടന്നത് 19 വര്‍ഷം മുമ്പത്തെ കോടീശ്വരന്‍ പരിപാടിക്കിടെയാണെന്നും അന്ന് തനിക്ക് 20 വയസായിരുന്നുവെന്നും ടെസ് ജോസഫ് വെളിപ്പെടുത്തിയിരുന്നു.

0Shares