ബി.ജെ.പിയില്‍ എത്തിയത് മുജ്ജന്മ സുകൃതമാണെന്ന് പറഞ്ഞിരുന്ന എ.പി അബ്ദുള്ളക്കുട്ടി ഇനി കേരളത്തില്‍ ബി.ജെ.പിയുടെ ഉപാധ്യക്ഷൻ

  • Post category:news
  • Reading time:1 min read

സമീപ കാലത്ത് ബി.ജെ.പിയില്‍ ചേര്‍ന്ന മുന്‍ കോണ്‍ഗ്രസ് നേതാവ് എ.പി അബ്ദുള്ളക്കുട്ടി ഇനി ബി.ജെപിയുടെ കേരളാ സംസ്ഥാന ഉപാധ്യക്ഷന്‍. അബ്ദുള്ളക്കുട്ടിയെ ഉപാധ്യക്ഷനായി നിയമിച്ചതായി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള അറിയിച്ചു. കെ.എ ബാഹുലേയനെ സംസ്ഥാന ജന.സെക്രട്ടറിയായും നിയമിച്ചിട്ടുണ്ട്.

നേരത്തെ, ബി.ജെ.പിയില്‍ എത്തിയത് തന്‍റെ മുജ്ജന്മ സുകൃതമാണെന്ന് അബ്ദുള്ളക്കുട്ടി പറഞ്ഞിരുന്നു. രാഷ്ട്രീയ ജീവിതത്തിന്‍റെ തുടക്കത്തില്‍ സി.പി.എമ്മും, പിന്നീട് അവിടെ നിന്നും കോണ്‍ഗ്രസിലേക്കും എത്തിയ ആളാണ്‌ അബ്ദുള്ളക്കുട്ടി. ഒടുവില്‍ ബി.ജെ.പിയില്‍ എത്തിയപ്പോള്‍ താന്‍ ഒരു ദേശീയ മുസ്ലീമായെന്ന പരാമര്‍ശത്തെ കളിയാക്കുന്ന ട്രോളന്‍മാര്‍ ചരിത്ര ബോധമില്ലാത്തവരാണെന്നും അബ്ദുള്ളക്കുട്ടി ആരോപിച്ചിരുന്നു.

നിലവില്‍ കേരളത്തില്‍ വിവിധ ഇടതുപാര്‍ട്ടികളില്‍ നിന്ന് 257പേര്‍ ബി.ജെ.പിയില്‍ ചേരുമെന്ന് ശ്രീധരന്‍പിള്ള പറഞ്ഞു. സംസ്ഥാനത്ത് നടന്ന പാലാ ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് തിരിച്ചടി ഉണ്ടായിട്ടില്ല. പക്ഷെ എല്ലായിടത്തും പ്രതീക്ഷിച്ച പോലെ പ്രവര്‍ത്തിച്ചെന്നും അദ്ദേഹം പറഞ്ഞു.

0Shares