ബദിയടുക്ക സി.എച്ച്.സി യില്‍ കാഷ്വാലിറ്റി സംവിധാനം നിലനിര്‍ത്തണം

  • Post category:local news
  • Reading time:1 min read
You are currently viewing ബദിയടുക്ക സി.എച്ച്.സി യില്‍ കാഷ്വാലിറ്റി സംവിധാനം നിലനിര്‍ത്തണം

കാസര്‍കോട്: ബദിയടുക്ക സി.എച്ച്.സി താലൂക്ക് ആശുപത്രിയായി ഉയര്‍ത്തിയപ്പോള്‍ ആരംഭിച്ച കാഷ്യലിറ്റി യുണിറ്റിന്റെ പ്രവര്‍ത്തനം തുടരണമെന്ന് ഡോക്ടര്‍മാര്‍. ബദിയടുക്ക, എന്‍മകജെ, പുത്തിഗെ, കുമ്പഡാജെ, കാറഡുക്ക, ദേലമ്പാടി, ബെള്ളൂര്‍ പഞ്ചായത്തുകളിലെ ജനങ്ങള്‍ ആശ്രയിക്കുന്ന സ്ര്‍ക്കാര്‍ ആശുപത്രിയാണ് ബദിയടുക്ക സി.എച്ച് സി. നിലവില്‍ ഇരുപത്തി നാലു മണിക്കും കാഷ്വാലിറ്റി യുണിറ്റ് പ്രവര്‍ത്തിക്കുന്ന ആശുപത്രികള്‍ ഈ പ്രദേശത്തില്ല. ഈ സാഹചര്യത്തില്‍ കാഷ്വലിറ്റി യൂണിറ്റ് ബദിയടുക്ക സി എച്ച് സി യില്‍ നിലനിര്‍ത്തേണ്ടത് അത്യാവശ്യമാണെന്ന് നീലേശ്വരത്ത് ചേര്‍ന്ന കെ.ജി.എം.ഒ.എ ജില്ലാ കമ്മിറ്റി ജനറല്‍ ബോഡി യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ജില്ല പ്രസിഡന്റ് ഡോ.വി സുരേഷന്‍ അദ്ധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ.ജമാല്‍.അഹമ്മദ്, സെക്രട്ടറി ഡോ.മനോജ് ജെ.എച്ച്, ട്രഷറര്‍ ഡോ.മുഹമ്മദ് റിയാസ്, ഡോ.കുഞ്ഞിരാമന്‍, ഡോ.ജനാര്‍ദ്ദന നായക്, ഡോ. സത്യ ശങ്കര്‍ ഭട്ട്, ഡോ.നാരായണ നായക്, ഡോ. രമ്യ, ഡോ.ഷമീമ, ഡോ. കായിഞ്ഞി തുടങ്ങിയവര്‍ സംസാരിച്ചു.

0Shares