Categories
കേക്ക്, ചീപ്പ്‌സ്, ചക്കയപ്പം; നൂറില്‍ പരം ചക്ക വിഭവങ്ങളുമായി കാഞ്ഞങ്ങാട് നഗരസഭയുടെ ചക്ക ഫെസ്റ്റ്
കാഞ്ഞങ്ങാട് നഗരസഭ ഓഫീസ് പരിസരത്ത് നടന്ന ഫെസ്റ്റില്‍ കുടുംബശ്രീ അംഗങ്ങള്‍ വീടുകളില്‍ തയ്യാറാക്കിയ ചക്ക ഉല്‍പനങ്ങളാണ് പ്രദര്‍ശിപ്പിച്ചത്
Trending News





കാസർകോട്: വൈവിധ്യങ്ങളായ ചക്ക ഉല്‍പന്നങ്ങളുമായി കാഞ്ഞങ്ങാട് നഗരസഭാ കുടുംബശ്രീ സി. ഡി. എസിൻ്റെ നേതൃത്വത്തില്‍ ചക്ക ഫെസ്റ്റ് സംഘടിപ്പിച്ചു. ഒരു മാസമായി നടന്നു വരുന്ന വിപണനമേളയുടെ സമാപനം കുറിച്ചു കൊണ്ടാണ് ചക്ക ഫെസ്റ്റ് ഒരുക്കിയത്.
Also Read
കാഞ്ഞങ്ങാട് നഗരസഭ ഓഫീസ് പരിസരത്ത് നടന്ന ഫെസ്റ്റില്‍ കുടുംബശ്രീ അംഗങ്ങള്‍ വീടുകളില്‍ തയ്യാറാക്കിയ ചക്ക ഉല്‍പനങ്ങളാണ് പ്രദര്‍ശിപ്പിച്ചത്. എ. ഡി. എസ് ഹല്‍വ ,കേക്ക്, ചീപ്പ്‌സ്, ചക്കയപ്പം, വിവിധ തരം പായസങ്ങള്‍, ചക്കയില തോരന്‍, കട്‌ലറ്റ്, ചക്കക്കുരു ജ്യൂസ് തുടങ്ങി നൂറില്‍ പരം ചക്ക വിഭവങ്ങള്‍ ഫെസ്റ്റിന് മാറ്റുകൂട്ടി. വിഭവങ്ങളൊക്കെയും നിമിഷ നേരം കൊണ്ടാണ് വിറ്റഴിച്ചത്.

ഫെസ്റ്റ് നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ.വി സുജാത ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ പി. അഹമ്മദലി അധ്യക്ഷനായി. സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍മാരായ കെ ലത, കെ. അനീശന്‍, കെ.വി മായാകുമാരി, കൗണ്‍സിലര്‍മാര്‍,സി. ഡി. എസ് ചെയര്‍പേഴ്‌സന്‍മാരായ സൂര്യ ജാനകി, സുജിനി എന്നിവര്‍ സംസാരിച്ചു.

Sorry, there was a YouTube error.