കാസര്‍കോട്: കെ.എസ്.ആര്.ടി.സി കാസര്‍കോട് ഡിപ്പോയില്‍നിന്ന് മൈസൂരു വഴി ബംഗളൂരുവിലേക്കുള്ള സൂപ്പര്‍ എക്സ്പ്രസ് ബസ് സര്‍വീസ് ആരംഭിച്ചു. ആദ്യയാത്ര പി കരുണാകരന് എം.പി ഫ്ളാഗ് ഓഫ് ചെയ്തു. നഗരസഭ ചെയര്‍പേഴ്സണ്‍ ബീഫാത്തിമ ഇബ്രാഹിം അധ്യക്ഷയായി. കെ.എസ്.ആര്.ടി.സി ഡയറക്ടര്‍ ബോര്‍ഡ് അംഗം ടി.കെ രാജന് സംസാരിച്ചു.
കാസര്‍കോടുനിന്ന് രാത്രി 8.30ന് പുറപ്പെട്ട് സുള്ള്യ- മൈസൂരു വഴി രാവിലെ 5.05ന് ബംഗളൂരുവിലെത്തും. തിരിച്ച് രാത്രി 8.30ന് പുറപ്പെട്ട് രാവിലെ 5.05ന് കാസര്‍കോടെത്തും. 435 രൂപയാണ് യാത്രാനിരക്ക്. ഓണ്‍ലൈന്‍ ബുക്കിങ് സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.