പ്രളയത്തെ പണം സമാഹരണമാര്‍ഗ്ഗത്തിനുള്ള അവസരമാക്കി മാറ്റാന്‍ സംസ്ഥാനം ശ്രമിക്കുന്നു; വി.കെ സജീവന്‍

  • Post category:local news
  • Reading time:1 min read
You are currently viewing പ്രളയത്തെ പണം സമാഹരണമാര്‍ഗ്ഗത്തിനുള്ള അവസരമാക്കി മാറ്റാന്‍ സംസ്ഥാനം ശ്രമിക്കുന്നു; വി.കെ സജീവന്‍

കാസര്‍കോട്: പ്രളയത്തെ പണസമാഹരണത്തിനുള്ള അവസരമാക്കി മാറ്റാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ബി.ജെ.പി സംസ്ഥാന സെക്രട്ടറി വി.കെ.സജീവന്‍. ബിജെപി ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തിന്റെ പണസമാഹരണമെന്നത് വന്നുവന്ന് പിടിച്ചുപറിപോലെയുള്ള സ്ഥിതിവിശേഷത്തിലേക്കെത്തിയിരിക്കുകയാണ്. സംസ്ഥാന സര്‍ക്കാര്‍ പട്ടിക തയ്യാറാക്കി നല്‍കിയത് പ്രകാരമുള്ള പ്രളയബാധിതരായ മുഴുവന്‍ ആളുകള്‍ക്കും കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച 5 കിലോ സൗജന്യ അരി നല്‍കി കഴിഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച പതിനായിരം രൂപ നഷ്ടപരിഹാരത്തിന്റെ കണക്ക് പോലും തയ്യാറാക്കാന്‍ സര്‍ക്കാറിനായിട്ടില്ല. സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഔദ്യോഗിക ആദരവുകളില്‍ നിന്ന് മത്സ്യതൊഴിലാളികളെയും സേവാഭാരതി പ്രവര്‍ത്തകരെയും മാറ്റി നിര്‍ത്തിയാലും അവര്‍ ചെയ്ത സേവനങ്ങള്‍ എന്നും ജനമനസ്സുകളിലുണ്ടാകുമെന്ന് സജീവന്‍ കൂട്ടിച്ചേര്‍ത്തു. ജില്ലാ പ്രസിഡണ്ട് കെ.ശ്രീകാന്ത് അദ്ധ്യക്ഷത വഹിച്ചു. ദേശീയ സമിതിയംഗം എം.സഞ്ജീവ ഷെട്ടി, സംസ്ഥാന വൈസ്പ്രസിഡണ്ട് പ്രമീള സി നായക്, വി.ബാലകൃഷ്ണ ഷെട്ടി, പി.സുരേഷ്‌കുമാര്‍ ഷെട്ടി, രവീശതന്ത്രി കുണ്ടാര്‍, ബളാല്‍ കുഞ്ഞിക്കണ്ണന്‍, സവിത ടീച്ചര്‍ എന്നിവര്‍ സംസാരിച്ചു.

0Shares