നിരാഹാര സമരം മൂന്ന് ദിവസം പിന്നിടുമ്പോള്‍ അവിഷ്ണയുടെ ആരോഗ്യനില മോശം; അനുനയിപ്പിക്കാന്‍ ശ്രമിച്ച് പോലീസ്.

  • Post category:news
  • Reading time:1 min read
You are currently viewing നിരാഹാര സമരം മൂന്ന് ദിവസം പിന്നിടുമ്പോള്‍ അവിഷ്ണയുടെ ആരോഗ്യനില മോശം; അനുനയിപ്പിക്കാന്‍ ശ്രമിച്ച് പോലീസ്.

കോഴിക്കോട്: ജിഷ്ണുവിന്റെ മരണത്തിന് കാരണക്കാരായവരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് നിരാഹാര സമരം നടത്തുന്ന ജിഷ്ണുവിന്റെ സഹോദരി അവിഷ്ണയുടെ ആരോഗ്യനില മോശമെന്ന് ഡോക്ടര്‍മാര്‍. അവിഷ്ണയെ ആശുപത്രിയിലേക്ക് മാറ്റുമെന്ന് വടകര റൂറല്‍ എസ്.പി അറിയിച്ചു. മൂന്ന് ദിവസമായി അവിഷ്ണ നിരാഹാരസമരം ആരംഭിച്ചിട്ട്. നിരാഹാരം തുടര്‍ന്നാല്‍ ആരോഗ്യനില കൂടുതല്‍ മോശമാകുമെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. നിരാഹാര സമരത്തിന് പിന്തുണയുമായി കുടുംബ ശ്രീ പ്രവര്‍ത്തകരും അയല്‍വാസികളും ജിഷ്ണുവിന്റെ വീട്ടിലെത്തിയിട്ടുണ്ട്.

മഹിജയ്ക്ക് നേരെ നടന്ന പോലീസ് അതിക്രമത്തില്‍ നാട്ടുകാര്‍ക്കു മുഴുവന്‍ വലിയ പ്രതിഷേധമാണുള്ളത്. വൈകുന്നേരത്തോടെ നാട്ടുകാരെ അനുനയിപ്പിക്കാമെന്ന പ്രതീക്ഷയിലാണ് പോലീസ്. എന്നാല്‍ സമരം തകര്‍ക്കാനാണ് പോലീസ് ശ്രമമെന്നും കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റാന്‍ അനുവദിക്കില്ലെന്നും സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് വീട്ടിലെത്തിയവര്‍ പറയുന്നു. ജില്ലാ കളക്ടറുടെ നിര്‍ദേശപ്രകാരം പോലീസ് സംഘവും കൊയിലാണ്ടി തഹസില്‍ദാരും വളയത്തെ വീട്ടിലെത്തി. അതേസമയം, ജിഷ്ണു പ്രണോയിയുടെ കുടുംബത്തെ അനുനയിപ്പിക്കാന്‍ സര്‍ക്കാര്‍ നീക്കം തുടങ്ങി.

 

0Shares