ദേശീയ പൗരത്വ ബില്ലിനെതിരെ പ്രചരിക്കുന്ന ഹർത്താൽ പ്രഖ്യാപനം നിയമവിരുദ്ധം; മുന്നറിയിപ്പുമായി കാസർകോട് പോലീസ്

  • Post category:news
  • Reading time:1 min read
You are currently viewing ദേശീയ പൗരത്വ ബില്ലിനെതിരെ പ്രചരിക്കുന്ന ഹർത്താൽ പ്രഖ്യാപനം നിയമവിരുദ്ധം; മുന്നറിയിപ്പുമായി കാസർകോട് പോലീസ്

കാസർകോട്: പൗരത്വ ഭേദഗതി ബിൽ പിൻവലിക്കുക, എൻആർസി ഉപേക്ഷിക്കുക, തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് 17 ന് രാവിലെ 6 മുതൽ വൈകുന്നേരം 6 മണിവരെ ഹർത്താലിന് ആഹ്വാനം ചെയ്തുകൊണ്ടുള്ള സന്ദേശങ്ങൾ സാമൂഹ്യമാധ്യമങ്ങൾ, ചില പ്രതിമാധ്യമങ്ങളിൽ കൂടി വ്യാപമായി പ്രചരിക്കുന്നതായും ഇത്തരം പ്രചാരണങ്ങൾ വ്യാജമാണെന്നും കാസർകോട് പോലീസ് മേധാവിയുടെ ഫേസ്‌ബുക്ക് പോസ്റ്റ്.

ഹർത്താൽ നടത്താൻ ഉദ്ദേശിക്കുന്ന സംഘടന 7 ദിവസം മുമ്പ് നോട്ടിസ് നൽകണമെന്ന് ഹൈക്കോടതിയുടെ ഉത്തരവ് നിലവിലുണ്ട്. നിലവിൽ യാതൊരു സംഘടനയും ഔദ്യോഗികമായി ഹർത്താലിന് ആഹ്വാനം ചെയ്ത് നോട്ടിസ് നൽകിയതായി കാണുന്നില്ല. ആയതിനാൽ മേൽ ഹർത്താൽ പ്രഖ്യാപനം നിയമവിരുദ്ധമാണ് എന്ന് പോസ്റ്റിൽ പറയുന്നു.

17 സംസ്ഥാനമാകെ ഹർത്താലിന് ആഹ്വാനം ചെയ്തു എന്ന രീതിയിൽ എസ്ഡിപിഐ, വെൽഫെയർ പാർട്ടി, ബിഎസ്പി, കേരള മുസ്ലിം യുവജന ഫെഡറേഷൻ, സോളിഡാരിറ്റി, എസ്ഐഓ, ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം, പോരാട്ടം, ഡിഎച്ച്ആർഎം, ജമാ – അത്ത് കൗൺസിൽ, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ തുടങ്ങിയ പ്രസ്ഥാനങ്ങളുടെ സംയുക്ത യോഗതീരുമാനമാണെന്നുള്ള രീതിയിലാണ് സന്ദേശം പ്രചരിപ്പിക്കുന്നത്.

https://www.facebook.com/kasaragodpolice/posts/1579891328801221?__xts__[0]=68.ARAp7B6FyqkpOViuZ5jiwDOMy4aWMlQVpPXUB3lLy-FAvzF9yn1z3P08BKsUA2EcFBpZz5viPwfVrDhxpXIbCLZ9AmMIW_ZgDpf8KdhNcfqpC8lMWdjV3RDk_Dxavm3VQqdmiyA1Ts8MdLqM9Bkau52PKi4V7mhCsX30wjpQ3jZm0x2szkuBtmQcAYPkHlFluO-9G6ilNUiz3mq73hQ4JPqfz02prRVnL7S3O2rRjpf_a3FVw8YIOG0P4UG3fcd83crCUtgn1oOvjPNDMEUfrQXGQPAIUkqNYQPqTnOwh2NU5fXpCueCgIh8Vrm-CgCgpGj4NfLcLTwp5MHqFFD5Gw&__tn__=-R

0Shares