ദക്ഷിണേന്ത്യന്‍ സാംസ്‌കാരികോത്സവത്തിന് ഇന്ന് കൊടിയിറക്കം.

  • Post category:news
  • Reading time:1 min read
You are currently viewing ദക്ഷിണേന്ത്യന്‍ സാംസ്‌കാരികോത്സവത്തിന് ഇന്ന് കൊടിയിറക്കം.

കാസര്‍കോട്: മൂന്ന് ദിവസങ്ങളിലായി കാസര്‍കോട് നഗരസഭാ ടൗണ്‍ ഹാളില്‍ നടന്ന ‘ജനസംസ്‌കൃതി’ ദക്ഷിണേന്ത്യന്‍ സാംസ്‌കാരികോത്സവത്തിന് ഇന്ന് കൊടിയിറക്കം. ഇന്ന് രാവിലെ നടന്ന സമ്മേളനം പി. കരുണാകരന്‍ എം.പി ഉദ്ഘാടനം ചെയ്തു.

കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് വൈശാഖന്‍ വിഷയാവതരണം നടത്തി. സാഹിത്യകാരി ഡോ.ഖദീജ മുംതാസ് പ്രസംഗിച്ചു. ഡോ.കെ.എസ് രവി കുമാര്‍ അധ്യക്ഷത വഹിച്ച ദക്ഷിണേന്ത്യന്‍ സാംസ്‌കാരികോത്സവം വൈകിട്ടോടെ സമാപിക്കും.

0Shares