Categories
ഇ. ചന്ദ്രശേഖരന്‍റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ പുകഞ്ഞ് കാഞ്ഞങ്ങാട്; എതിര്‍പ്പുമായി രാജി വെക്കുമെന്ന തീരുമാനത്തില്‍ 10 ബ്രാഞ്ച് സെക്രട്ടറിമാര്‍; സി.പി.ഐയില്‍ പ്രതിസന്ധി
പ്രതിഷേധ ഭാഗമായി ഇ. ചന്ദ്രശേഖരന്‍റെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ യോഗം നേതാക്കള്‍ ബഹിഷ്‌കരിക്കുകയും ചെയ്തു.
Trending News





നിലവിലെ മന്ത്രി ഇ. ചന്ദ്രശേഖരന് മൂന്നാമതും നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അവസരം നല്‍കിയതില്‍ കാഞ്ഞങ്ങാട് സി.പി.ഐയില്‍ പ്രതിഷേധം വ്യാപകം.
Also Read
എതിര്‍പ്പുമായി സി.പി.ഐയുടെ ബ്രാഞ്ച് സെക്രട്ടറിമാര്‍ മണ്ഡലം കമ്മറ്റി യോഗം ബഹിഷ്‌കരിക്കുകയും രാജി വെക്കുമെന്ന തീരുമാനത്തില്‍ 10 ബ്രാഞ്ച് സെക്രട്ടറിമാര്‍ എത്തുകയും ചെയ്തിരിക്കുകയാണ്. മണ്ഡലത്തിലെ മടിക്കൈ, അമ്പലത്തുകര എന്നീ കമ്മറ്റികള്‍ക്ക് കീഴിലെ ബ്രാഞ്ച് സെക്രട്ടറിമാരാണ് ഇപ്പോള്‍ രാജി ഭീഷണി ഉന്നയിച്ചിരിക്കുന്നത്.

പ്രതിഷേധ ഭാഗമായി ഇ. ചന്ദ്രശേഖരന്‍റെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ യോഗം നേതാക്കള്‍ ബഹിഷ്‌കരിക്കുകയും ചെയ്തു. ചന്ദ്രശേഖരനെ ഇത്തവണ തുടര്‍ച്ചയായി മൂന്നാം തവണയും മത്സരിപ്പിക്കുന്നതില്‍ പ്രാദേശിക നേതൃത്വം നേരത്തെ തന്നെ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നതാണ്.
സി.പി.ഐയുടെ സംസ്ഥാന സമിതിയംഗമായ ബംഗളം കുഞ്ഞികൃഷ്ണനെ മത്സരിപ്പിക്കണമെന്നായിരുന്നു ബ്രാഞ്ച് കമ്മറ്റി മുന്നോട്ടുവെച്ച നിര്‍ദ്ദേശം. എന്നാല്‍ ഇത് പരിഗണിക്കാതെ ചന്ദ്രശേഖരനെ തന്നെ സ്ഥാനാര്‍ത്ഥിയാക്കാന്‍ പാര്‍ട്ടി തീരുമാനിക്കുകയായിരുന്നു.

Sorry, there was a YouTube error.