
ജനങ്ങള്‍ പാന്‍ ആധാറുമായി ബന്ധിപ്പിച്ചിരിക്കണം ഇല്ലെങ്കില്‍ പാന്‍ കാര്‍ഡ് ജനുവരി മുതല്‍ അസാധുവാകും എന്ന് പുതിയ റിപ്പോര്‍ട്ട്. ആധാറുമായി ബന്ധിപ്പിക്കാന്‍ ആദായ നികുതി വകുപ്പ് പലതവണ തിയതി നീട്ടിനല്‍കിയിരുന്നു. അവസാനമായി നല്‍കിയിരിക്കുന്ന തിയതി ഡിസംബര്‍ 31 ആണ്.

ആദായ നികുതി വകുപ്പിന്റെ ഇ-ഫയലിങ് പോര്‍ട്ടലില്‍ പാന്‍, ആധാര്‍ നമ്പറുകള്‍ നല്‍കിയാണ് ബന്ധിപ്പിക്കേണ്ടത്. ബന്ധിപ്പിച്ചില്ലെങ്കില്‍ ഇടപാടുകള്‍ സാധ്യമാകാതെ വരും. കൂടാതെ ഭാവിയില്‍ ആദായനികുതി ഫയല്‍ ചെയ്യുന്നതിനും കഴിയില്ല.
പാന്‍ ആധാറുമായി ബന്ധിപ്പിക്കുമ്പോള്‍ മൊബൈലില്‍ ലഭിക്കുന്ന ഒ.ടി.പി ചേര്ക്കുന്നതോടെയാണ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുക. പാന്‍ ആധാറുമായി ബന്ധിപ്പിച്ചിട്ടുണ്ടെയെന്ന് ഉറപ്പില്ലെങ്കില്‍ അത് പരിശോധിക്കാനും അവസരമുണ്ട്.
