ജ്യോതിക ആക്ഷന്‍ഹീറോയിന്‍ ആയ ‘നാഞ്ചിയാര്‍’ തെലുങ്കില്‍ ഒരുങ്ങുന്നു; ജ്യോതികയുടെ സ്ഥാനത്ത് എത്തുന്നത് അനുഷ്ക

  • Post category:news
  • Reading time:1 min read
You are currently viewing ജ്യോതിക ആക്ഷന്‍ഹീറോയിന്‍ ആയ ‘നാഞ്ചിയാര്‍’ തെലുങ്കില്‍ ഒരുങ്ങുന്നു; ജ്യോതികയുടെ സ്ഥാനത്ത് എത്തുന്നത് അനുഷ്ക

ജ്യോതിക ആക്ഷന്‍ ഹീറോയിന്‍ ആയി വേഷമിട്ട് തമിഴില്‍ സൂപ്പര്‍ഹിറ്റായ ‘നാഞ്ചിയാര്‍’ തെലുങ്കില്‍ റീമേക്ക് ചെയ്യാന്‍ ഒരുങ്ങുന്നു. ലൈംഗിക പീഡനക്കേസ് അന്വേഷിക്കുന്ന പോലീസ് ഉദ്യോഗസ്ഥയായ കഥാപാത്രത്തെ ജ്യോതിക കയ്യടക്കത്തോടെയാണ് അവതരിപ്പിച്ചത്. നടിയുടെ കരിയറില്‍ തന്നെ ഇമേജ് മാറ്റുന്ന ഒന്നായി ഈ പോലീസ് ഓഫീസര്‍ കഥാപാത്രം മാറിയിരുന്നു. ആടാന്‍ സൂര്യയുമായുള്ള വിവാഹശേഷം സിനിമയില്‍ നിന്നും ദീര്‍ഘകാലം മാറിനിന്ന ജ്യോതിക മലയാളത്തിലെ ‘ഹൌ ഓള്‍ഡ്‌ ആര്‍ യു’ എന്ന ചിത്രത്തിന്റെ തമിഴ് റീമേക്കിലൂടെയാണ് ഇന്‍ഡസ്ട്രിയില്‍ മടങ്ങിയെത്തിയത്. തുടര്‍ന്ന് അവതരിപ്പിച്ച വേഷമായിരുന്നു നാഞ്ചിയാര്‍സിനിമയിലെ പോലീസ് വേഷം.

ഇപ്പോള്‍ തെലുങ്കിലേക്ക് ചിത്രം എത്തുമ്പോള്‍അനുഷ്‌ക ഷെട്ടിയാകും ജ്യോതിക അവതരിപ്പിച്ച കഥാപാത്രത്തെ വെള്ളിത്തിരയില്‍ എത്തിക്കുക. തമിഴില്‍ ബാലയായിരുന്നു ചിത്രം സംവിധാനം ചെയ്തിരുന്നത്. ജി വി പ്രകാശ് കുമാറും, റോക്ക്‌ലൈന്‍ വെങ്കടേഷും മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

 

0Shares