Trending News





തിരുവനന്തപുരം: മന്ത്രിക്കെതിരെയുള്ള കേസ് അന്വേഷണത്തിന് എസ്പി സുരേഷ് കുമാറിനെ നിയമിച്ചു. മന്ത്രി സജി ചെറിയാൻ്റെ ഭരണഘടനാ വിരുദ്ധ പ്രസംഗവുമായി ബന്ധപ്പെട്ട കേസാണ് കൊല്ലം ക്രൈം ബ്രാഞ്ച് എസ്പി സുരേഷ് കുമാറിൻെറ നേതൃത്വത്തിലുള്ള സംഘം അന്വേഷിക്കുക. ഹൈക്കോടതി നിർദ്ദേശ പ്രകാരമാണ് ക്രൈം ബ്രാഞ്ച് കേസ് അന്വേഷിക്കുന്നത്. എസ്പിക്ക് കീഴുള്ള സംഘത്തെ അന്വേഷണ ഉദ്യോഗസ്ഥന് തീരുമാനിക്കാമെന്നാണ് ക്രൈം ബ്രാഞ്ച് മേധാവിയുടെ ഉത്തരവ്. സത്യസന്ധനായ ഉദ്യോഗസ്ഥനെ കൊണ്ട് സമയബന്ധിതമായി കേസന്വേഷിക്കണമെന്നായിരുന്നു ഹൈക്കോടതി നിർദ്ദേശം. അന്വേഷണ സംഘത്തെ രൂപീകരിക്കാനായി ഇന്നലെയാണ് ഡി.ജി.പി നിർദ്ദേശം നൽകിയത്.
Also Read

Sorry, there was a YouTube error.