ജീവിച്ചിരിക്കുന്ന മാതാവിനെ സംസ്കരിക്കാന്‍ കുഴിമാടമൊരുക്കി; മലപ്പുറത്ത് മകനെതിരെ കേസെടുക്കാന്‍ വനിതാ കമ്മീഷന്‍റെ നിര്‍ദ്ദേശം

  • Post category:news
  • Reading time:1 min read
You are currently viewing ജീവിച്ചിരിക്കുന്ന മാതാവിനെ സംസ്കരിക്കാന്‍ കുഴിമാടമൊരുക്കി; മലപ്പുറത്ത് മകനെതിരെ കേസെടുക്കാന്‍  വനിതാ കമ്മീഷന്‍റെ നിര്‍ദ്ദേശം

ജീവിച്ചിരിക്കുന്ന മാതാവിനെ സംസ്കരിക്കാന്‍ കുഴിമാടമൊരുക്കിയ മകനെതിരെ കേസെടുക്കാന്‍ പോലീസിന് വനിതാ കമ്മീഷന്‍റെ നിര്‍ദ്ദേശം. മാതാവിന്‍റെ സ്വത്ത് തനിക്ക് നല്‍കാതെ സഹോദരനും അമ്മാവനും ചേര്‍ന്ന് കൈക്കലാക്കിയെന്ന് ആരോപിച്ചാണ്എഴുപതു വയസുള്ള മണ്ണുപറമ്പിൽ ഫാത്തിമ എന്ന തന്‍റെ മാതാവിന് വേണ്ടി മൂത്തമകനും പൊതുമേഖലാ ടെലികോം കമ്പനിയിലെ എന്‍ജിനീയറുമായ സിദ്ധിഖ് കുഴിമാടമൊരുക്കിയത്.

തിരുനാവായ കൊടക്കലിലെ പി.കെ പടിയില്‍ റോഡിന് സമീപമാണ് കുഴിമാടമൊരുക്കിയത് . ഖബറില്‍ സ്ഥാപിക്കാനുള്ള മീസാന്‍ കല്ലും കുഴിക്ക് സമീപത്ത് നിന്നും കണ്ടെത്തി. മാതാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കമ്മീഷന്‍ കുഴി മൂടാന്‍ സിദ്ധിഖിനോട് നിര്‍ദ്ദേശിച്ചെങ്കിലും ഇയാള്‍ അതിന് തയാറായില്ല. ഇതേത്തുടര്‍ന്നാണ് കേസ് പോലീസിന് കൈമാറാന്‍ വനിതാ കമ്മീഷന്‍ തീരുമാനിച്ചത്.

0Shares