ജി.എസ്.ടി വിശപ്പിനെ തടയില്ല; ഇന്ന് മുതൽ ഹോട്ടൽ ഭക്ഷണത്തിന് വില കുറയും

  • Post category:news
  • Reading time:1 min read
You are currently viewing ജി.എസ്.ടി വിശപ്പിനെ തടയില്ല; ഇന്ന് മുതൽ ഹോട്ടൽ ഭക്ഷണത്തിന് വില കുറയും

തിരുവനന്തപുരം: ഹോട്ടൽ ഭക്ഷണത്തിന്റെ ജി.എസ്ടി 5 ശതമാനമായി കുറച്ചത് ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. ഇതോടെ ഹോട്ടൽ ഭക്ഷണ വിലയും കുറയും.ജി.എസ്.ടി. നടപ്പിൽവന്നപ്പോൾ എ.സി. റെസ്റ്റോറന്റുകളിൽ 18 ശതമാനവും അല്ലാത്തവയിൽ 12 ശതമാനവും നികുതി ഏർപ്പെടുത്തിയിരുന്നു. വില കുറയുന്നതിനൊപ്പം, കര്‍ശനമായ പരിശോധന ആരംഭിക്കുമെന്ന് സംസ്ഥാന ജി.എസ്.ടി വകുപ്പ് അറിയിച്ചു. ഇപ്പോള്‍ 18ഉം 12 ഉം ശതമാനം നികുതി ഈടാക്കുന്ന ഹോട്ടലുകള്‍ അഞ്ച് ശതമാനമാക്കി കുറയ്ക്കുന്നുണ്ടോ അതോ ഭക്ഷണത്തിന്റെ വില കൂട്ടി നികുതി കുറവ് അട്ടിമറിക്കുന്നുണ്ടോ എന്ന് പരിശോധിക്കും. ഇതിനായി സംസ്ഥാനത്തെ നാലായിരത്തിലധികം ഹോട്ടലുകളിലെ ബില്ലുകള്‍ ശേഖരിച്ചിട്ടുണ്ട്.

ഇന്ന് മുതല്‍ മുതല്‍ ഈടാക്കുന്ന വില പരിശോധിച്ച് അധിക വില ഈടാക്കുന്നുണ്ടെങ്കില്‍ ഉടൻ കര്‍ശന നടപടി സ്വീകരിക്കാനാണ് തീരുമാനം. വില കുറഞ്ഞിട്ടില്ലെങ്കിൽ ഉപഭോക്താക്കള്‍ക്കും സംസ്ഥാന ജി.എസ്.ടി വകുപ്പിന് പരാതി നൽകാം. ഭക്ഷണവില വല്ലാതെ കൂടാനിടയാക്കിയ നികുതിഘടനയ്‌ക്കെതിരേ ഉയർന്ന പ്രതിഷേധം കണക്കിലെടുത്താണ് നികുതി ഏകീകരിച്ചത്. ജി.എസ്ടി കൊൺസിലിലെടുത്ത തീരുമാനത്തിന്റെ ഭാഗമായി 28% ജിഎസ്ടി സ്ലാബിൽ ഉണ്ടായിരുന്ന നിരവധി ഉത്പന്നങ്ങളുടെ നികുതി 18% ജി.എ.സ്ടി സ്ലാബിലേക്ക് മാറ്റിയിരുന്നു. നിലവിൽ 50 ഉത്പന്നങ്ങൾ മാത്രമാണ് 28% ജി.എസ്ടി സ്ലാബിൽ ഉള്ളത്.

0Shares