കാസർകോട്: 2017-18 സാമ്പത്തിക വർഷം സമർപ്പിച്ച ജി.എസ്.ടി റിട്ടേണുകളിലെ പിഴവുകൾ തിരുത്താൻ വ്യാപാരികൾക്ക് അവസരമുണ്ട്. ജി.എസ്.ടി നിയമപ്രകാരം സമർപ്പിച്ച റിട്ടേണിൽ പിഴവുകൾ സംഭവിച്ചാൽ, വാർഷിക റിട്ടേൺ അല്ലെങ്കിൽ സെപ്റ്റംബർ മാസത്തെ റിട്ടേൺ, ഏതാണോ ആദ്യം സമർപ്പിക്കുന്നത് അതിലാണ് തിരുത്തലുകൾ രേഖപ്പെടുത്തേണ്ടത്.
സെപ്റ്റംബർ മാസത്തെ റിട്ടേണിലാണ് തിരുത്തലുകൾ നൽകാനാവുക. ജി.എസ്.ടി.ആർ- ഒന്നിലെ തിരുത്തലുകൾ ഒക്ടോബർ 31 വരെയും ജി.എസ്.ടി.ആർ- 3B ഒക്ടോബർ 20 വരെയും തിരുത്താനാകും. ഈ അവസരം വ്യാപാരികൾക്ക് ഏറെ പ്രയോജനപ്പെടുത്താവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക്: ബി.ആർ.ക്യൂ അസോസിയേറ്റ്സ്, കറന്തക്കാട്, കാസർകോട്- 04994 225896, 9633181898
ജി.എസ്.ടി റിട്ടേണുകളിലെ പിഴവുകൾ തിരുത്താൻ വ്യാപാരികൾക്ക് അവസരം