ചന്ദ്രഗിരി ലയണ്‍സ് ക്ലബ്ബ് കാസര്‍കോട് റസ്‌ക്യൂ ടീം ദുരിത ഭൂമിയിലേക്ക്

  • Post category:local news
  • Reading time:1 min read
You are currently viewing ചന്ദ്രഗിരി ലയണ്‍സ് ക്ലബ്ബ് കാസര്‍കോട് റസ്‌ക്യൂ ടീം ദുരിത ഭൂമിയിലേക്ക്

കാസര്‍കോട്: മഴക്കെടുതി മൂലം ദുരിതമനുഭവിക്കുന്ന ജനങ്ങള്‍ക്ക് കൈത്താങ്ങായ് ചന്ദ്രഗിരി ലയണ്‍സ് ക്ലബ്ബ് റസ്‌ക്യൂ ടീം ദുരിതഭൂമിയിലേക്ക്. വയനാട്, കോഴിക്കോട്, പെരിന്തല്‍മണ്ണ, ആലുവ തുടങ്ങിയ ദുരിതാശ്വാസ ക്യാംപുകളില്‍ കഴിയുന്നവര്‍ക്ക് സഹായ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും. പത്ത് ലക്ഷം രൂപ വിലമതിക്കുന്ന പുത്തന്‍ വസ്ത്രങ്ങള്‍, പാത്രങ്ങള്‍ ,ഭക്ഷണ പദാര്‍ത്ഥങ്ങള്‍, സാനിറ്ററി നാപ്കിനുകള്‍, പാദരക്ഷകള്‍, വീടുകളിലേക്ക് തിരിച്ചു പോകുമ്പോള്‍ ആ വ ശ്യ മുള്ള അത്യാവശ്യ സാധനങ്ങള്‍ എന്നിവയാണ് വിതരണം ചെയ്യുന്നത്.സുബ്ഹി നിസ്‌കാരത്തിന് ശേഷം പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് നിന്ന് വാഹനം ഫ്‌ളാഗ് ഓഫ് ചെയ്തു. പ്രസിഡണ്ട് ജലീല്‍ മുഹമ്മദ് കക്കണ്ടം, സിക്രട്ടറി ഫാറൂഖ് കാസ്മി ട്രഷറര്‍ ഷരീഫ് കാപ്പില്‍, ഐ.പി.പി നസീര്‍ പട്ടുവത്തില്‍, വൈസ് പ്രസിഡണ്ട് സി.എല്‍ റഷീദ് ഹാജി, ഷാഫി എ.നെല്ലിക്കുന്ന്, ഒ.കെ മഹമൂദ്, ഷംസീര്‍ റസൂല്‍, ഷിഹാബ് തോര വളപ്പില്‍, മുഹമ്മദലി ചൂരി തുടങ്ങിയവരാണ് സംഘത്തോടൊപ്പം പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.

0Shares