ബേക്കല്‍: ടൂറിസം വകുപ്പിന്റെ ഗ്രീന്‍ കാര്‍പെറ്റ് പദ്ധതിയുടെ ഭാഗമായി പൊതുജന പങ്കാളിത്തത്തോടെ നടത്തിയ ജനകീയ ശുചീകരണ യജ്ഞം ബേക്കല്‍ കോട്ടയില്‍ ജില്ലാ കലക്ടര്‍ ഡോ.സജിത്ത് ബാബു ഉദ്ഘാടനം ചെയ്തു. പള്ളിക്കര പഞ്ചായത്ത് പ്രസിഡണ്ട് പി.ഇന്ദിര, ഉദുമ പഞ്ചായത്ത് പ്രസിഡണ്ട് കെ.എ.മുഹമ്മദലി, പള്ളിക്കര പഞ്ചായത്ത് മെമ്പര്‍മാരായ എം.ജി. ആയിഷ, മാധവ ബേക്കല്‍, ടൂറിസം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ സുബൈര്‍കുട്ടി, ടൂറിസം ഇന്‍ഫര്‍മേഷന്‍ ഓഫീസറും ബേക്കല്‍ ഡെസ്റ്റിനേഷന്‍ മാനേജറുമായ ബാബു മഹീന്ദ്രന്, എഞ്ചിനീയര്‍ നിലോഫര്‍, ഡി.ടി.പി.സി. സെക്രട്ടറി ബിജു രാഘവന്, മാനേജര്‍ പി. സുനില്‍ കുമാര്‍, ബി.ആര്.ഡി.സി. എം.ഡി ടി.കെ. മന്‍സൂര്‍, മനേജര്‍ പ്രസാദ് എന്നിവര്‍ നേതൃത്വം നല്കി.
ഉദുമ ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ട്, പാക്കം ഹയര്‍ സെക്കണ്ടറി സ്കൂള്‍, ഉദുമ ഹയര്‍ സെക്കണ്ടറി സ്കൂള്‍ എന്നീ വിദ്യാലയങ്ങളിലെ 250 ഓളം വിദ്യാര്‍ത്ഥികളും, പള്ളിക്കര പഞ്ചായത്ത് കുടുംബശ്രീ യൂനിറ്റ്, ക്ലീന്‍ ഡെസ്റ്റിനേഷന്‍ ജീവനക്കാര്‍, ബേക്കല്‍ ടൂറിസം സപ്പോര്‍ട്ട് ഗ്രൂപ്പ് അംഗങ്ങള്‍ എന്നിവര്‍ ശുചീകരണത്തില്‍ പങ്കെടുത്തു. ബേക്കല്‍ കോട്ടയുടെ പരിസരം മുതല്‍ ബേക്കല്‍ ജംഗ്ഷന്, പെരിയ റോഡ് ജംഗ്ഷന്, ബേക്കല്‍ ബീച്ച് എന്നിവിടങ്ങളില്‍ ശുചീകരണം നടത്തി.
ഗ്രീന്‍ കാര്‍പെറ്റ് പദ്ധതി: പൊതുജന പങ്കാളിത്തത്തോടെ ബേക്കലില്‍ ശുചീകരണം