കൊറോണ വൈറസ് എന്നൊന്നില്ല, ഇവിടെ നടക്കുന്നത് ഒരു പൊളിറ്റിക്കല്‍ ഡ്രാമ; വ്യാജ പ്രചരണവുമായി ജേക്കബ് വടക്കഞ്ചേരി

  • Post category:news
  • Reading time:1 min read
You are currently viewing കൊറോണ വൈറസ് എന്നൊന്നില്ല, ഇവിടെ നടക്കുന്നത് ഒരു പൊളിറ്റിക്കല്‍ ഡ്രാമ; വ്യാജ പ്രചരണവുമായി ജേക്കബ് വടക്കഞ്ചേരി

കൊറോണ വൈറസ് ഇല്ലെന്ന് വരുത്തിതീര്‍ക്കാന്‍ ജേക്കബ് വടക്കഞ്ചേരി എത്തി. കൊറോണ വൈറസ് എന്നൊന്നില്ലെന്ന് ജേക്കബ് വടക്കഞ്ചേരി പറയുന്നു. നിപ്പ സമയത്തും ഇദ്ദേഹം ഇതേ ആരോപണവുമായി രംഗത്തെത്തിയിരുന്നു. ശാസ്ത്രത്തെയും ആധുനിക വിജ്ഞാനത്തെയും ചോദ്യം ചെയ്ത് അന്നും ജേക്കബ് വടക്കഞ്ചേരി തെറ്റിദ്ധാരണ പരത്തിയിരുന്നു.

നിപ്പക്ക് പിന്നാലെ ഇതാ കൊറോണ വൈറസും കേരളം സന്ദര്‍ശിക്കാന്‍ എത്തിയിരിക്കുകയാണ്. ഇതൊരു ഉല്‍സവമാണ്. കൊറോണ മഹോല്‍സവം, നിപ്പ മഹോല്‍സവം,… ഇടക്കിടക്ക് ഇങ്ങനെ ചെണ്ടയില്‍ കോലുകെട്ടി ഒരു മേളം ഒരുക്കിയാല്‍ മാത്രമാണ്, ആരോഗ്യമേഖലക്ക് ഒരു ഉന്മേഷവും ഉണ്ടാവുക.ഉല്‍സാഹം ഉണ്ടാവുക. ലോകം ഒരു യുദ്ധം കണ്ടുകൊണ്ടിരിക്കയാണ്.

മുന്‍കരുതല്‍ എടുക്കണമെന്ന് ഞാനും സമ്മതിക്കുന്നു. ആരോഗ്യവകുപ്പ് അത് എഴുതിയിട്ടുണ്ട്. അങ്ങനെ ചെയ്തില്ലെങ്കില്‍ ആരോഗ്യവകുപ്പിനുനേരെ അന്താരാഷ്ട്ര സമ്മര്‍ദം ഉണ്ടാവും. ഞാനാണ് ആരോഗ്യമന്ത്രിയെങ്കില്‍ ഞാനും അത് ചെയ്യേണ്ടിവരും. ഇവിടെ നടക്കുന്നത് ഒരു പൊളിറ്റിക്കല്‍ ഡ്രാമയാണ്. ടെക്ക്‌നോളജിക്കല്‍ വാറാണ് നടക്കുന്നത്. ജൈവായുധത്തിന്‍റെ പേരിലാണ് യുദ്ധം. വീഡിയോയിലൂടെയാണ് വടക്കഞ്ചേരി പറയുന്നത്.

https://www.facebook.com/DrJacobVadakanchery/videos/622924278501391/

കൊറോണ എന്നൊരു വൈറസ് നിലവിലില്ല. ആരോഗ്യമേഖലയ്ക്ക് കൂടുതല്‍ ശ്രദ്ധ കിട്ടുന്നതിനു വേണ്ടിയാണ് ഇങ്ങനെയൊരു വൈറസ് ഉണ്ടെന്ന് പ്രചരിപ്പിക്കുന്നത്. ഇത്തരത്തില്‍ എന്തെങ്കിലും അടിയന്തരസാഹചര്യം ഉണ്ടെന്ന് കാണിച്ചാല്‍ മാത്രമേ ആരോഗ്യമേഖലയ്ക്ക് ശ്രദ്ധ കിട്ടുകയുള്ളൂ. അതിനു വേണ്ടിയുണ്ടാക്കിയ കള്ളക്കഥയാണ് കൊറോണ വൈറസ് എന്നാണ് ജേക്കബ് വടക്കഞ്ചേരിയുടെ വാദം.

സംസ്ഥാനത്ത് ആരോഗ്യവകുപ്പ് സാധ്യമായ എല്ലാ സംവിധാനങ്ങളും ഉപയോഗിച്ച് പ്രവര്‍ത്തനം നടത്തുന്നതിനിടയിലാണ് ജേക്കബ് വടക്കഞ്ചേരി വ്യാജ പ്രചരണവുമായി രംഗത്തെത്തിയിരിക്കുന്നത്. ചൈനയില്‍ ഇതുവരെ 425പേര്‍ മരിക്കുകയും ചെയ്തു.

0Shares