കെ.എസ്.ആര്‍.ടി.സി ബസ് സ്‌കൂട്ടറിലിടിച്ച് യുവാവിന് ദാരുണാന്ത്യം

  • Post category:news
  • Reading time:1 min read
You are currently viewing കെ.എസ്.ആര്‍.ടി.സി ബസ് സ്‌കൂട്ടറിലിടിച്ച് യുവാവിന് ദാരുണാന്ത്യം

കുമ്പള: കെ.എസ്.ആര്‍.ടി.സി ബസിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം. മഞ്ചേശ്വരം ഉദ്യാവാര്‍ സ്വദേശി അബ്ദുല്‍ ഖാദറിന്റെ മകന്‍ മുഹമ്മദ് അബ്ദുല്‍ ബാസിത്ത് (22) ആണ് മരിച്ചത്. ശനിയാഴ്ച അഞ്ചു മണിക്ക് ഷിറിയ പാലത്തിന് സമീപത്തെ ദേശീയ പാതയിലാണ് അപകടം. ബാസിത്ത് സഞ്ചരിച്ചിരുന്ന സ്‌കൂട്ടര്‍ അമിതവേഗതയില്‍ കര്‍ണാടക ബസിന്റെ അടിയിലേക്ക് പായുകയായിരുന്നു. മറ്റൊരു കാറിനെ മറികടന്നാണ് സ്‌കൂട്ടര്‍ പെട്ടെന്ന് ബസിനടിയിലേക്ക് പാഞ്ഞുകയറിയത്.

അപകടത്തില്‍ 12 വയസുള്ള മുഹമ്മദ് എന്ന കുട്ടിയെ ഗുരുതര പരിക്കുകളോടെ മംഗളൂരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. അപകടത്തെ തുടര്‍ന്ന് ദേശീയ പാതയില്‍ മണിക്കൂറോളം ഗതാഗതം സ്തംഭിച്ചു. ഫയര്‍ഫോഴ്‌സെത്തി വെള്ളം ചീറ്റി റോഡ് വൃത്തിയാക്കിയതിന് ശേഷമാണ് ഗതാഗതം പുനസ്ഥാപിച്ചത്. കുമ്പള പോലിസ് കേസെടുത്തു.

0Shares