
ഈ വർഷത്തെ ലളിതകലാ അക്കാദമി പുരസ്ക്കാരം നേടിയ കാർട്ടൂൺ വിവാദത്തിലായിരിക്കുകയാണല്ലോ. പുരസ്കാരം നേടിയ കാര്‍ട്ടൂണ്‍ ക്രിസ്തീയ മത പ്രതീകങ്ങളെ അവഹേളിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി കെ.സി.ബി.സി രംഗത്തെത്തി. കെ കെ സുഭാഷിന്റെ കാർട്ടൂണാണു പുരസ്കാരം നേടുകയും വിവാദമാവുകയും ചെയ്തത്
സര്‍ക്കാര്‍ വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തുകയാണെന്നും ക്രൈസ്തവ വിശ്വാസ പ്രതീകമായ നല്ല ഇടയനെ അവഹേളിക്കുന്നതാണ് കാര്‍ട്ടൂണ്‍ എന്നും കെ.സി.ബി.സി ആരോപിക്കുന്നു. കുരിശിന് പകരം അപമാനകരമായ ചിഹ്നം വരച്ച വികല ചിത്രത്തിനാണ് ഇടതുസര്‍ക്കാര്‍ പുരസ്കാരം നല്കി ആദരിച്ചിരിക്കുന്നതെന്നും ക്രിസ്ത്യന്‍ ന്യൂനപക്ഷം തെരഞ്ഞെടുപ്പില്‍ ഒപ്പം നിന്നില്ലെന്ന മാര്‍കിസ്റ്റുപാര്‍ട്ടിയുടെ വിലയിരുത്തലാണോ കാര്‍ട്ടൂണ്‍ പുരസ്കാര പ്രഖ്യാപനത്തിന് പിന്നിലെ പ്രചോദനമെന്ന് സംശയിക്കുന്നതായും കെ.സി.ബി.സി വക്താവ് ഫാ. വര്‍ഗീസ് വള്ളിക്കാട്ട് പറഞ്ഞു.

എന്നാൽ ഇതേസമയം കഴിഞ്ഞ വർഷം മുഖ്യമന്ത്രി പിണറായി വിജയനെ ആക്ഷേപഹാസ്യത്തിലൂടെ വിമർശിച്ച കാർട്ടൂണിനായിരുന്നു ലളിതകലാ അക്കാദമിയുടെ പുരസ്കാരം ലഭിച്ചതെന്ന കാര്യവും ചൂണ്ടിക്കാണമിക്കപ്പെടുന്നുണ്ട്. മുഖ്യമന്ത്രി പിണറായി വിജയെന മരണത്തിന്റെ മൊത്തവ്യാപാരിയായി ചിത്രീകരിച്ച കാര്‍ട്ടൂണിനായിരുന്നു പുരസ്കാരം ലഭിച്ചത്. മാതൃഭൂമിയിലെ കാർട്ടൂണിസ്റ്റായ ഗോപീ കൃഷ്ണനായിരുന്നു കഴിഞ്ഞ വർഷം പുരസ്കാരം ലഭിച്ചത്.
`കടക്ക് പുറത്ത്´ എന്ന തലക്കെട്ടിലുള്ള കാർട്ടൂണിന് പുരസ്കാരം നൽകാൻ എത്തിയതും മുഖ്യമന്ത്രി തന്നെയായിരുന്നു. ആ കാർട്ടൂണിനെ മികച്ച ആവിഷ്കാരമായി ഉൾക്കൊള്ളാനും കാർട്ടൂണിസ്റ്റിന് പുരസ്കാരം നൽകാനും പിണറായി മുന്നോട്ടുവന്നുവെന്ന കാര്യവും ഈ വിഷയത്തോട് അനുബന്ധിച്ച് സോഷ്യൽമീഡിയ ചൂണ്ടിക്കാണിക്കുന്നുണ്ട്.
