കുടുംബശ്രീ സ്‌കൂള്‍ രണ്ടാം ഘട്ട കാസര്‍കോട് ജില്ലാതല ഉദ്ഘാടനം ഞായറാഴ്ച

  • Post category:local news
  • Reading time:1 min read
You are currently viewing കുടുംബശ്രീ സ്‌കൂള്‍ രണ്ടാം ഘട്ട കാസര്‍കോട് ജില്ലാതല ഉദ്ഘാടനം ഞായറാഴ്ച

കാസര്‍കോട്: കുടുംബശ്രീ സ്‌കൂള്‍ രണ്ടാം ഘട്ട കാസര്‍കോട് ജില്ലാതല ഉദ്ഘാടനം ഞായറാഴ്ച രാവിലെ 11 മണിക്ക് തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീന്‍ കുഞ്ഞി നിര്‍വഹിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കാസര്‍കോട് മിലന്‍ ഗ്രൗണ്ടില്‍ നടക്കുന്ന പരിപാടിയില്‍ ധനമന്ത്രി ഡോ.ടി.എം തോമസ് ഐസക് പുരസ്‌കാര വിതരണം നടത്തും. കാസര്‍കോട് എം.എല്‍.എ എന്‍.എ നെല്ലിക്കുന്ന് അധ്യക്ഷനാകും. പി കരുണാകരന്‍ എം.പി മുഖ്യാഥിതിയാകും. ജില്ലാ കലക്ടര്‍ ഡോ. സജിത്ത് ബാബു മഴപ്പൊലിമ റൈസിന്റെ വിപണന ഉദ്ഘാടനം നിര്‍വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍, നഗരസഭാധ്യക്ഷ ബീഫാത്തിമാ ഇബ്രാഹീം തുടങ്ങിയവര്‍ സംബന്ധിക്കും. സെമിനാറില്‍ ജില്ലാ പഞ്ചായത്തംഗം വി.പി.പി മുസ്തഫ വിഷയാവതരണം നടത്തും. ജില്ലയില്‍ നടപ്പാക്കിയ കാര്‍ഷീക പുനരാവിഷ്‌കരണ പദ്ധതിയായ മഴപ്പൊലിമ വിജയികള്‍ക്കുള്ള സമ്മാനദാനം ധനകാര്യ വകുപ്പ് മന്ത്രി ഡോ. ടി എം തോമസ് ഐസക് ചടങ്ങില്‍ നിര്‍വഹിക്കും. കൂടാതെ വിവിധ വിഷയങ്ങളെ അധികരിച്ച് മന്ത്രിമാരുമായി മുഖാമുഖം പരിപാടിയും സെമിനാറുകളും സംഘടിപ്പിക്കും. തുടര്‍ന്ന് പന്തിഭോജനവും നടക്കും. കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കിടയില്‍ അറിവും അനുഭവവും പങ്കുവയ്ക്കാനും പുതിയ തലങ്ങളിലേക്ക് ഉയര്‍ന്നുവരാനും, ആവശ്യമായ രീതിയില്‍ താഴെ തലങ്ങളിലേക്ക് കുടുംബശ്രീ പദ്ധതികളെയും അനുബന്ധവിവരങ്ങളെയും ഉള്‍പ്പെടുത്തി ചര്‍ച്ചചെയ്യുന്നതിനുമാണ് കുടുംബശ്രീ സ്‌കൂള്‍ പദ്ധതിയെന്ന് ജില്ലാ കോര്‍ഡിനേറ്റര്‍ ടി.ടി സുരേന്ദ്രന്‍, അസി.കോര്‍ഡിനേറ്റര്‍മാരായ ഡി.ഹരിദാസ്, ജോസഫ് പെരികില്‍, സി ഹരിദാസന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

0Shares