
പൂച്ചക്കാട്(കാസർകോട്): പൂച്ചക്കാട് മീത്തല്‍ തൊട്ടിയില്‍ ഭൂമിക്ക് കുലുക്കം അനുഭവപ്പെട്ടതായി നാട്ടുകാർ. വീടുകളില്‍ നിന്നും പാത്രങ്ങളടക്കമുള്ള സാധനങ്ങള്‍ നിലത്തുവീണ് പൊട്ടുകയും വാതിലുകളും ജനലുകളും തനിയേ തുറന്ന് അടയുകയും ചെയ്തു. ചൊവ്വാഴ്ച സന്ധ്യയോടെയാണ് സംഭവം. നിരവധി വീടുകളിൽ ഈ പ്രതിഭാസം അനുഭവപ്പെട്ടതായി നാട്ടുകാർ പറഞ്ഞു. വീടിനകത്ത് തനിയേ സാദനങ്ങൾ നിലത്ത് വീണ് പൊട്ടിയതോടെ കുട്ടികളും സ്ത്രീകളും ബഹളം വെക്കുകയും ചെയ്തു.

പരിഭ്രാന്തരായ ചിലർ വീട്ടിൽ നിന്നും പുറത്തേക്ക് ഓടി. സംഭവം എന്താണെന്ന് നാട്ടുകാർ പരസ്പരം ചോദിക്കുകയാണ്. ആളപായമോ മറ്റു അനിഷ്ട സംഭവങ്ങളോ ഉണ്ടായിട്ടില്ല. ഭൂചലനമുണ്ടായതെന്നാണ് നാട്ടുകാരിൽ ചിലർ പറയുന്നത്. എന്നാൽ ഭൂചലനം എന്നതിന് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.
