
കാസര്‍കോട്: കാസര്‍കോട് ജില്ലയിലെ മഞ്ചേശ്വരം മിയാപദവ് സ്വദേശിനിയായ അധ്യാപിക രൂപശ്രീയുടെ മരണം കൊലപാതകമെന്ന് പോലീസ്.അന്വേഷണ ഭാഗമായി സഹ അധ്യാപകനായ വെങ്കിട്ടരമണ കരന്തരയെ പോലീസ് കസ്റ്റഡിയിലെടുത്തു. അധ്യാപികയെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കിക്കൊന്നതായാണ് പോലീസ് കണ്ടെത്തിയത്.

കൊലപാതക ശേഷം ശരീരം കടലില്‍ തള്ളുകയായിരുന്നുവെന്ന് പോലീസ് സൂചിപ്പിച്ചു. അധ്യാപകന്റെ വാഹനത്തില്‍ നിന്നും രൂപശ്രീയുടെ മുടി ഉള്‍പ്പെടെയുള്ള തെളിവുകള്‍ കണ്ടെത്തി എന്നാണ് ലഭ്യമാകുന്ന വിവരം. മിയാപദവ് എസ്. വി.എച്ച്എസ്എസിലെ അധ്യാപികയായ രൂപശ്രീയെ ഈ മാസം 16നാണു കാണാതായത്.
പിന്നീട് മൂന്നു ദിവസത്തിന് ശേഷം അഴുകിത്തുടങ്ങിയ നിലയില്‍ കുമ്പള കോയിപ്പാടി കടപ്പുറത്ത് രൂപശ്രീയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. തലമുടി മുറിച്ചുനീക്കിയ നിലയിലുള്ള മൃതദേഹം. കടപ്പുറത്ത് കൂടി നടന്നുപോവുകയായിരുന്ന മത്സ്യത്തൊഴിലാളികളാണ് കണ്ടത്. രൂപശ്രീയുടെ കൂടെ ജോലി ചെയ്തിരുന്ന അധ്യാപകന് നിരന്തരം ശല്യം ചെയ്തിരുന്നതായി ഭര്‍ത്താവ് ചന്ദ്രന് വെളിപ്പെടുത്തിയിരുന്നു.
