‘രാഷ്ട്ര രക്ഷക്ക് സൗഹൃദത്തിന്‍റെ കരുതൽ;: മനുഷ്യ ജാലിക വിജയിപ്പിക്കും

  • Post category:local news
  • Reading time:1 min read
You are currently viewing ‘രാഷ്ട്ര രക്ഷക്ക് സൗഹൃദത്തിന്‍റെ കരുതൽ;: മനുഷ്യ ജാലിക വിജയിപ്പിക്കും

പള്ളത്തൂർ/ കാസര്‍കോട്: ‘ രാഷ്ട്ര രക്ഷക്ക് സൗഹൃദത്തിന്‍റെ കരുതൽ’ എന്ന പ്രമേയത്തിൽ ജനുവരി 26 ന് മുള്ളേരിയയിൽ നടക്കുന്ന മനുഷ്യ ജാലിക വിജയിപ്പിക്കാൻ ദേലംപാടി ക്ലസ്റ്റർ ജാലിക സായാഹ്നം തീരുമാനിച്ചു. ക്ലസ്റ്റർ പ്രസിഡന്റ് അഷ്റഫ് ഹനീഫി ദേലംപാടി അധ്യക്ഷത വഹിച്ചു. സെക്രട്ടറി റംഷീദ് കോമ്പോട് സ്വാഗതം പറഞ്ഞു.

എസ്. കെ. എസ്. എസ്. എഫ് ജില്ലാ സെക്രട്ടേറിയറ്റ് അംഗം ഇബ്രാഹിം അസ്ഹരി ഉദ്ഘാടനം ചെയ്തു. എസ്. വൈ. എസ് ഉദുമ മണ്ഡലം സെക്രട്ടറി ഹാഷിം ദാരിമി മുഖ്യ പ്രഭാഷണം നടത്തി. എസ് വൈ എസ് പഞ്ചായത്ത് പ്രസിഡന്റ് യൂസഫ് കെ. എ, മാഹിൻ ദാരിമി, റഹീം അഡൂർ, ഇബ്രാഹിം പി, ഉസാം പള്ളങ്കോട്, സി. എച്ച് അഷ്റഫ് ഹാജി പള്ളത്തൂർ, നൗഫൽ ഫൈസി, റബിഹ്, ഹമീദ് പള്ളത്തൂർ, മുഹമ്മദ് പള്ളത്തൂർ, ശിഹാബ് പള്ളത്തൂർ പ്രസംഗിച്ചു.

0Shares