കാലവര്‍ഷത്തില്‍ വേറിട്ട പരിപാടികളുമായി ലാല്‍സലാം കലാ-കായിക കേന്ദ്രം; ഫുട്ബോള്‍ ഷൂട്ട് ഔട്ട് മത്സരവും നീന്തല്‍ പരിശീലനവും സംഘടിപ്പിച്ചു

  • Post category:local news
  • Reading time:1 min read
You are currently viewing കാലവര്‍ഷത്തില്‍ വേറിട്ട പരിപാടികളുമായി ലാല്‍സലാം കലാ-കായിക കേന്ദ്രം; ഫുട്ബോള്‍ ഷൂട്ട് ഔട്ട് മത്സരവും നീന്തല്‍ പരിശീലനവും സംഘടിപ്പിച്ചു

കുറ്റിക്കോല്‍: ലോകകപ്പിന്റെ ആവേശവും ഊര്‍ജവും ഉള്‍ക്കൊണ്ടുകൊണ്ട് കുറ്റിക്കോല്‍, ഞെരു ലാല്‍സലാം കലാ- കായിക കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഫുട്ബോള്‍ ഷൂട്ട് ഔട്ട് മത്സരം സംഘടിപ്പിച്ചു. ജൂലൈ എട്ടിന് ഞായറാഴ്ച രാവിലെ പതിനൊന്ന് മണിക്ക് മത്സരം ഗോള്‍കീപ്പര്‍ ശ്രീജിത്ത് കുറ്റിക്കോല്‍ ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ വിഭാഗത്തില്‍ സുര്‍ജിത്, അഭി, നവീന്‍ എന്നിവര്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. സ്ത്രീകളുടെ വിഭാഗത്തില്‍ രേഖാ ജ്യോതി, ആദിത്യ ബാലന്‍ എന്നിവര്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടി. സീനിയര്‍ പുരുഷ ഗ്രൂപ്പ് വിഭാഗത്തില്‍ ജ്യോതി ഭാസു, മുസമ്മല്‍ ഒന്നാം സ്ഥാനവും മിഥുന്‍ സി.എം, അശ്വിന്‍ രണ്ടാം സ്ഥാനവും നേടി. വിജയികള്‍ക്ക് സി.കുട്ടികൃഷ്ണന്‍, സി.ബാലകൃഷ്ണന്‍, കെ.സുനിത എന്നിവര്‍ ട്രോഫികള്‍ നല്‍കി. രാധാമണി, പീതാംബരന്‍, മിനിമോള്‍, സവിത വേണുഗോപാല്‍, സതീഷ് എന്നിവര്‍ നേതൃത്വം നല്‍കി.അപകടസ്ഥലങ്ങളില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനും സ്വയ- ജീവരക്ഷയ്ക്കും വേണ്ടി കുട്ടികള്‍ക്ക് നീന്തല്‍ പരിശീലനം സംഘടിപ്പിച്ചു. വൈകീട്ട് മൂന്നു മണിക്ക് നടന്ന പരിശീലന പരിപാടി കുറ്റിക്കോല്‍ അഗ്നിശമന രക്ഷാനിലയം അസി. ഓഫീസര്‍ ഷാജി ജോസഫ് ഉദ്ഘാടനം ചെയ്തു. ഫയര്‍മാന്‍ എം.രമേശ സംസാരിച്ചു. ട്രഷറര്‍ ഗോകുല്‍ അധ്യക്ഷനായി. സെക്രട്ടറി മിഥുന്‍ സി.എം സ്വാഗതവും അര്‍ജുന്‍ നന്ദിയും പറഞ്ഞു. കുറ്റിക്കോല്‍ കൊളമ്പ പൊട്ടംകുളത്തില്‍ നടന്ന പരിശീലനത്തില്‍ മുപ്പതോളം കുട്ടികള്‍ സംബന്ധിച്ചു.

0Shares